Trending Now

ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു

ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു

ഏനാദിമംഗലം ഗ്രാമപഞ്ചായത്തും ഫിഷറീസ് വകുപ്പും ചേര്‍ന്ന് നടപ്പിലാക്കുന്ന ജനകീയ മത്സ്യ കൃഷിയുടെ ഭാഗമായി കര്‍ഷകര്‍ക്കുള്ള മത്സ്യ കുഞ്ഞുങ്ങളുടെ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.രാജഗോപാലന്‍ നായര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയരശ്മി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സാം വാഴോട് സ്വാഗതം പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശങ്കര്‍ മാരൂര്‍, വാര്‍ഡ് മെമ്പര്‍ സതീഷ് കുമാര്‍, പഞ്ചായത്ത് സെക്രട്ടറി ബി.സുനില്‍, അക്വോ കള്‍ച്ചര്‍ പ്രമോട്ടര്‍ പി.കെ സുധ എന്നിവര്‍ പങ്കെടുത്തു. കര്‍ഷകര്‍ക്ക് കാര്‍പ്പ് മത്സ്യങ്ങളായ കട്ല, രോഹു, ഗ്രാസ്‌കാര്‍പ്പ് തുടങ്ങിയ മത്സ്യങ്ങളാണ് വിതരണം ചെയ്യുന്നത്.

error: Content is protected !!