മൂര്‍ഖനും അണലിയും : കോന്നിയിലെ ഭാരത് ഗ്യാസ് ഗോഡൌണ്‍ പരിസരം കാട് മൂടി
കോന്നി വാര്‍ത്ത ഡോട്ട് കോം ; കോന്നി മാര്‍ക്കറ്റിങ് സൊസൈറ്റി നിയന്ത്രിയ്ക്കുന്ന ഭാരത് ഗ്യാസ് ഗോഡൌണ്‍ പരിസരത്ത് അണലിയും മൂര്‍ഖന്‍ പാമ്പും യഥേഷ്ടം വിളയാടുന്നു . കോന്നി ചാങ്കൂര്‍ മുക്കിനും അട്ടച്ചാക്കലിനും ഇടയില്‍ ആണ് റോഡ് സൈഡിലെ ഗ്യാസ് ഗോഡൌണ്‍ . സമീപത്ത് വലിയ തോടും ഉണ്ട് .
ഗോഡൌണ്‍ പരിസരം കാട് കയറി വലിയ പൊന്ത കാടായി മാറി . ഗോഡൌണ്‍ പുറകു വശം പൂര്‍ണ്ണമായും കാട് കയറി . വിഷ ജന്തുക്കളുടെ വിഹാര കേന്ദ്രമായി ഇവിടം മാറി എങ്കിലും ബന്ധപ്പെട്ട അധികാരികള്‍ കാട് നീക്കം ചെയ്യുന്നില്ല .ഗോഡൌണ്ണില്‍ ചെന്നു ഗ്യാസ് എടുക്കുന്നവര്‍ ആണ് ഏറെ ഭയപ്പെടുന്നത് . എത്രയും വേഗം കാട് നീക്കം ചെയ്യാന്‍ നിയന്ത്രണ അധികാരികള്‍ ശ്രമിക്കണം എന്നു പ്രദേശ വാസികള്‍ ആവശ്യം ഉന്നയിച്ചു