Trending Now

കോന്നി എലിമുള്ളുംപ്ലാക്കല്‍ ഐഎച്ച്ആര്‍ഡി അപ്ലൈഡ് സയന്‍സ്  കോളജില്‍  കോഴ്സുകള്‍ക്ക്  അപേക്ഷ ക്ഷണിച്ചു   

കോന്നി എലിമുള്ളുംപ്ലാക്കല്‍ ഐഎച്ച്ആര്‍ഡി അപ്ലൈഡ് സയന്‍സ്  കോളജില്‍  കോഴ്സുകള്‍ക്ക്  അപേക്ഷ ക്ഷണിച്ചു
  
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡി യുടെ കീഴില്‍ കോന്നി  എലിമുള്ളുംപ്ലാക്കല്‍ പ്രവര്‍ത്തിക്കുന്ന കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് കോളജില്‍ ഈ മാസം തുടങ്ങുന്ന പിജിഡിസിഎ (ഒരു വര്‍ഷം), ഡിസിഎ (ആറു മാസം), ഡിപ്ലോമ ഇന്‍ ഡേറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടമേഷന്‍ (ഒരു വര്‍ഷം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍  സയന്‍സ് (ആറു മാസം), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (ആറു മാസം), ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് എന്നീ കോഴ്സുകള്‍ക്ക് അപേക്ഷിക്കുവാനുളള അവസാന തീയതി ഈ മാസം 18 വരെയാണ്.
എസ്.സി/എസ്ടി/ ഒ.ഇ.സി വിഭാഗങ്ങള്‍ക്ക് ഫീസ് അനുകൂല്യം ലഭിക്കും. അപേക്ഷാ ഫോറവും വിശദ വിവരവും caskonni.ihrd.ac.in  എന്ന വെബ് സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. വിശദ വിവരങ്ങള്‍ക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍നമ്പര്‍ : 0468 2382280, 8547005074, 9645127298.
error: Content is protected !!