Trending Now

പോസ്റ്റ് ഓഫീസ് ആര്‍.ഡി: നിക്ഷേപകര്‍ ശ്രദ്ധിക്കണം

പോസ്റ്റ് ഓഫീസ് ആര്‍.ഡി.: നിക്ഷേപകര്‍ ശ്രദ്ധിക്കണം

konnivartha.com  : സുരക്ഷിതമായ ലഘു സമ്പാദ്യ പദ്ധതിയായ പോസ്റ്റ് ഓഫീസ് ആര്‍.ഡി. നിക്ഷേപകരുടെ സാമ്പത്തിക സുരക്ഷിതത്വം മുന്‍നിര്‍ത്തി അക്കൗണ്ട് ഉടമകള്‍ അംഗീകൃത ഏജന്റുമാര്‍ മുഖേനയോ നിക്ഷേപകര്‍ക്ക് നേരിട്ടോ പോസ്റ്റാഫീസ് നിക്ഷേപം നടത്താം. ഏജന്റിന്റെ കൈവശം തുക ഏല്‍പ്പിക്കുമ്പോള്‍ തുക നല്‍കിയ ഉടന്‍ തന്നെ ഇന്‍വെസ്റ്റേഴ്സ് കാര്‍ഡില്‍ ഏജന്റിന്റെ കൈയൊപ്പ് വാങ്ങണം.

നിക്ഷേപകന്‍ നല്‍കിയ തുക പോസ്റ്റോഫീസില്‍ അടച്ചതിനുള്ള ആധികാരികമായ രേഖ പോസ്റ്റ് മാസ്റ്റര്‍ ഒപ്പിട്ട് സീല്‍ വച്ച് നല്‍കുന്ന പാസ് ബുക്ക് മാത്രമാണ്. അതിനാല്‍ എല്ലാ മാസവും തുക നല്‍കുന്നതിന് മുമ്പ് പാസ് ബുക്കില്‍ യഥാസമയം രേഖപ്പെടുത്തല്‍ വരുത്തിയിട്ടുണ്ടെന്ന് നിക്ഷേപകര്‍ പരിശോധിച്ച് ബോധ്യപ്പെടുത്തണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

error: Content is protected !!