പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍
കോന്നി വാര്‍ത്ത ഡോട്ട് കോം : ഏഴംകുളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് നമ്പര്‍ -05 (പള്ളിതെക്കേതില്‍, പ്ലാന്റേഷന്‍മുക്ക് റോഡ്, പള്ളിമുക്ക് പള്ളത്തുപടി റോഡ്, പട്ടാഴിമുക്ക്, പള്ളത്തുപടി റോഡ് എന്നീ പ്രദേശങ്ങള്‍), അടൂര്‍ മുനിസിപ്പാലിറ്റി വാര്‍ഡ് നമ്പര്‍ -20 (കൊയ്പ്പള്ളി താഴതില്‍ ഭാഗം)എന്നീ പ്രദേശങ്ങളില്‍ ഓഗസ്റ്റ് ഏഴു മുതല്‍ 13 വരെ കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിക്കാത്തപക്ഷം മറ്റൊരു ഉത്തരവ് കൂടാതെ നിയന്ത്രണങ്ങള്‍ ഓഗസ്റ്റ് 13ന് അവസാനിക്കും.