Trending Now

കെ എസ് ആര്‍ ടി സിയെ സംരക്ഷിച്ച് നിലനിർത്തണം

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കെ എസ് ആര്‍ ടി സിയ്ക്ക് സമാന്തരമായി K – Swift രൂപീകരിക്കുന്നത് സ്ഥാപനത്തിന്റെ തകര്‍ച്ചയ്ക്ക് ഇടയാക്കുമെന്ന് കേരള സ്റ്റേറ്റ് ട്രാൻസ് പോർട്ട് എംപ്ലോയീസ് സംഘ് (ബിഎം എസ് ) ജില്ലാ പ്രസിഡന്റ് എ എസ്സ് രഘുനാഥ് ആരോപിച്ചു.

കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായ കെ എസ് ആർ ടി സി യെ സർക്കാർ ഡിപ്പാർട്ട്മെന്റാക്കി സംരക്ഷിക്കണമെന്നും, 10 വർഷമായി മുടങ്ങിക്കിടക്കുന്ന ശമ്പള പരിഷ്കരണം നടപ്പിലാക്കുക. അശാസ്ത്രീയ ഷെഡ്യൂൾ പരിഷ്കാരത്തിനെതിരെ , കെ. സ്വിഫ്റ്റ് നടപ്പിലാകുന്ന സർക്കാർ നയം തിരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കെ. എസ്. റ്റി എംപ്ലോയീസ് സംഘ് കോന്നി യൂണിറ്റിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് എ എസ്സ് രഘുനാഥ് സംസാരിച്ചു .

യൂണിറ്റ് വൈസ് പ്രസിഡന്റ് സി ബിനുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ധർണ്ണയിൽ യുണിറ്റ് പ്രസിഡന്റ് സി എ ഗോപാലകൃഷ്ണൻ , സെക്രട്ടറി ജി.സതീഷ് കുമാർ ,രാജേഷ് കുമാർ ബി എം എസ്സ് കോന്നി മേഖല സെക്രട്ടറി ജി.സതീഷ് കുമാർ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം ജില്ലാ വർക്കിംഗ് പ്രസിഡന്റ്പി ബിനീഷ് ഉദ്ഘാടനം ചെയ്തു.

error: Content is protected !!