Trending Now

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകൾ

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകൾ

കോന്നി വാര്‍ത്ത : കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വാർഡ് 17 (വള്ളുവയല്‍, നിലമേല്‍, പറക്കുന്ന് ഭാഗങ്ങള്‍) , ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് വാർഡ് 06 (പൂര്‍ണ്ണമായും) ദീര്‍ഘിപ്പിക്കുന്നു. പെരിങ്ങര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 14 (പൂര്‍ണ്ണമായും), വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 09, 10 (വാര്‍ഡ് 10 ചെമ്പകപ്പാലം മുതല്‍ വാര്‍ഡ് 09 പുലരി ജംഗ്ഷന്‍ വരെ) , ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 17 (പൂര്‍ണ്ണമായും), തിരുവല്ല മുനിസിപ്പാലിറ്റി വാര്‍ഡ് 06 (അന്നവട്ടം മുതല്‍ പാലക്കോട്ടാല്‍ വരെയുള്ള പ്രദേശം) എന്നീ പ്രദേശങ്ങളില്‍ ഓഗസ്റ്റ് മൂന്നു മുതല്‍ ഒൻപതു വരെ കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണം.

രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിക്കാത്തപക്ഷം മറ്റൊരു ഉത്തരവ് കൂടാതെ നിയന്ത്രണങ്ങള്‍ ഓഗസ്റ്റ് ഒൻപതിന് അവസാനിക്കും.

error: Content is protected !!