Trending Now

മെഡിക്കൽ കോളേജിൽ ലാബ് ടെക്‌നിഷ്യൻ : അപേക്ഷകൾ അയയ്ക്കാം

മെഡിക്കൽ കോളേജിൽ ലാബ് ടെക്‌നിഷ്യൻ

konnivartha.com : തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ മൈക്രോബയോളജി വിഭാഗത്തിൽ ലാബ്‌ടെക്‌നിഷ്യൻ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് [email protected] ലേക്ക് അപേക്ഷകൾ അയയ്ക്കാം. ഒരു ഒഴിവാണുള്ളത്.

ഡി.എം.എൽ.ടിയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബി.എസ്‌സി., എം.എൽ.ടിയും ഒരു വർഷ പ്രവൃത്തിപരിചയവും വേണം. പ്രതിമാസം 23,565 രൂപയാണ് വേതനം. ഒരു വർഷത്തെ കരാറിലാണ് നിയമനം.

അപേക്ഷകൾ ആഗസ്റ്റ് 4ന് രാവിലെ 10 മുതൽ 6ന് വൈകിട്ട് മൂന്ന് വരെ മെയിൽ ചെയ്യാം. വിദ്യാഭ്യാസയോഗ്യത, ജനനതിയതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം വേണം അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങൾക്ക് www.tmc.kerala.gov.in

error: Content is protected !!