Trending Now

സംസ്ഥാനത്ത് ഇന്ന് 13,984 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു: 118 മരണം

സംസ്ഥാനത്ത് ഇന്ന് 13,984 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു: 118 മരണം

സംസ്ഥാനത്ത് ഇന്ന് 13,984 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. 118 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 10.93 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്

തൃശൂര്‍ 2350, മലപ്പുറം 1925, കോഴിക്കോട് 1772, പാലക്കാട് 1506, എറണാകുളം 1219, കൊല്ലം 949, കണ്ണൂര്‍ 802, കാസര്‍ഗോഡ് 703, കോട്ടയം 673, തിരുവനന്തപുരം 666, ആലപ്പുഴ 659, പത്തനംതിട്ട 301, വയനാട് 263, ഇടുക്കി 196 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,27,903 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.93 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,75,15,603 സാമ്പിളുകളാണ് പരിശോധിച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 118 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,955 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 80 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,221 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 604 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 2327, മലപ്പുറം 1885, കോഴിക്കോട് 1734, പാലക്കാട് 1162, എറണാകുളം 1150, കൊല്ലം 945, കണ്ണൂര്‍ 729, കാസര്‍ഗോഡ് 690, കോട്ടയം 628, തിരുവനന്തപുരം 590, ആലപ്പുഴ 636, പത്തനംതിട്ട 292, വയനാട് 262, ഇടുക്കി 191 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

79 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 20, പാലക്കാട് 19, എറണാകുളം, കാസര്‍ഗോഡ് 8 വീതം, കൊല്ലം, തൃശൂര്‍ 4 വീതം, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, കോഴിക്കോട് 3 വീതം, ആലപ്പുഴ 2, ഇടുക്കി, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,923 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 931, കൊല്ലം 1317, പത്തനംതിട്ട 445, ആലപ്പുഴ 1006, കോട്ടയം 884, ഇടുക്കി 354, എറണാകുളം 1521, തൃശൂര്‍ 2313, പാലക്കാട് 1309, മലപ്പുറം 2653, കോഴിക്കോട് 1592, വയനാട് 237, കണ്ണൂര്‍ 682, കാസര്‍ഗോഡ് 679 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,65,322 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 32,42,684 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,62,529 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,33,879 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,650 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2550 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ടി.പി.ആര്‍. 5ന് താഴെയുള്ള 62, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 294, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 355, ടി.പി.ആര്‍. 15ന് മുകളിലുള്ള 323 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

പത്തനംതിട്ട ജില്ല
കോവിഡ്19 കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍
തീയതി. 02.08.2021
………………………………………………………………………

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 301 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തുനിന്നു വന്നതും 300 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1. അടൂര്‍ 5
2. പന്തളം 10
3. പത്തനംതിട്ട 2
4. തിരുവല്ല 11
5. ആനിക്കാട് 3
6. ആറന്മുള 11
7. അരുവാപുലം 5

8. അയിരൂര്‍ 2
9. ചെന്നീര്‍ക്കര 1
10. ചെറുകോല്‍ 10
11. ഏറത്ത് 4
12. ഏനാദിമംഗലം 1
13. ഇരവിപേരൂര്‍ 6
14. ഏഴംകുളം 1
15. എഴുമറ്റൂര്‍ 8
16. കടമ്പനാട് 2
17. കടപ്ര 2
18. കലഞ്ഞൂര്‍ 9
19. കവിയൂര്‍ 51
20. കോയിപ്രം 7

21. കോന്നി 3
22. കൊറ്റനാട് 2
23. കോട്ടാങ്ങല്‍ 5
24. കോഴഞ്ചേരി 7
25. കുളനട 2
26. കുന്നന്താനം 17

27. കുറ്റൂര്‍ 5
28. മലയാലപ്പുഴ 1
29. മല്ലപ്പളളി 3
30. മല്ലപ്പുഴശേരി 4
31. മെഴുവേലി 1
32. മൈലപ്ര 4
33. നാറാണംമൂഴി 17
34. നാരങ്ങാനം 5
35. നെടുമ്പ്രം 1
36. നിരണം 1
37. ഓമല്ലൂര്‍ 6
38. പള്ളിക്കല്‍ 6
39. പന്തളം-തെക്കേക്കര 1
40. പെരിങ്ങര 9
41. പ്രമാടം 1
42. പുറമറ്റം 4
43. റാന്നി 3
44. റാന്നി-പഴവങ്ങാടി 6
45. റാന്നി-അങ്ങാടി 5
46. റാന്നി-പെരുനാട് 7
47. തോട്ടപ്പുഴശേരി 7
48. തുമ്പമണ്‍ 1
49. വടശേരിക്കര 11
50. വെച്ചൂച്ചിറ 5

ജില്ലയില്‍ ഇതുവരെ ആകെ 131399 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 123876 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ നാലു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) 15.07.2021ന് രോഗബാധ സ്ഥിരീകരിച്ച കുളനട സ്വദേശിനി (89) 31.07.2021ന് സ്വവസതിയില്‍ വച്ച് മരണമടഞ്ഞു.
2) 20.07.2021ന് രോഗബാധ സ്ഥിരീകരിച്ച ആറന്മുള സ്വദേശി (62) 01.08.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.
3) 24.07.2021ന് രോഗബാധ സ്ഥിരീകരിച്ച പുറമറ്റം സ്വദേശി (62) 01.08.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.
4) 16.07.2021ന് രോഗബാധ സ്ഥിരീകരിച്ച കടപ്ര സ്വദേശിനി (83) 01.08.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 451 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 125411 ആണ്. പത്തനംതിട്ട ജില്ലക്കാരായ 5188 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 4984 പേര്‍ ജില്ലയിലും, 204പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
ജില്ലയില്‍ 11060 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1326 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3073 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തു നിന്നും ഇന്ന് തിരിച്ചെത്തിയ 99 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 221 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 15459 പേര്‍ നിരീക്ഷണത്തിലാണ്.

ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 10556 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2489 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.38 ശതമാനമാണ്. ജില്ലയുടെ ഇതുവരെയുളള ആകെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 9.91 ശതമാനവും, ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.9 ശതമാനവുമാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍റൂമില്‍ 79 കോളുകളും, ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍റൂമില്‍ 118 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1186 കോളുകള്‍ നടത്തുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.