Trending Now

ഡി വൈ എഫ് ഐ നേതാക്കളെ സാമൂഹിക വിരുദ്ധൻമാർ ആക്രമിച്ചു

ഡി വൈ എഫ് ഐ നേതാക്കളെ സാമൂഹിക വിരുദ്ധൻമാർ ആക്രമിച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം : പെൺകുട്ടികളെ വീട്ടിൽ കയറി ഉപദ്രവിച്ചതു ചോദ്യം ചെയ്ത ഡി വൈ എഫ് ഐ നേതാക്കളെ സാമൂഹിക വിരുദ്ധൻമാർ ആക്രമിച്ചു . സി പി ഐ എം കോന്നി ഏരിയ കമ്മിറ്റി അംഗവും ഡി വൈ എഫ് ഐ ജില്ലാ വൈസ് പ്രസിഡന്‍റുമായ എം അനീഷ് കുമാർ, ബ്ലോക്ക് ജോ : സെക്രട്ടറി എം അഖിൽ, ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം ജിബിൻ ജോർജ്ജ്, പ്രമാടം മേഖല ട്രഷറർ അഭിരാജ് എന്നിവർ ഞായറാഴ്ച്ച രാത്രി 8.30 ഓടെ മേഖല കമ്മിറ്റി കഴിഞ്ഞ് പൂങ്കാവ് ജംഗ്ഷനിൽ നിൽക്കുമ്പോഴാണ് വള്ളിക്കോട് സ്വദേശികളായ ജിഷ്ണു ശശികുമാർ ,വിഷ്ണു, ഹരിക്യഷ്ണൻ, കോന്നി സ്വദേശി ആഷിക് എന്നിവർ മാരകായുധങ്ങളുമായെത്തിആക്രമിച്ചത് . ഗുരുതരമായി പരിക്കേറ്റ ഡിവൈഎഫ്ഐ നേതാക്കൾ കോന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ ഡി വൈ എഫ് ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.

സാമൂഹിക പ്രതിബദ്ധത ഉള്ളതുകൊണ്ടാണ് സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങൾ ഡി വൈ എഫ് ഐ ചോദ്യം ചെയ്യുന്നത്.സാമൂഹിക സന്നദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന പ്രവർത്തകരെ ആക്രമിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമാണ് .കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും .ഇവർക്കെതിരെ നിയമപരമായും രാഷ്ട്രീട്രീയമായും ശക്തമായി നേരിടുമെന്ന് ജില്ലാ പ്രസിഡന്‍റ് സംഗേഷ് ജി നായർ, സെക്രട്ടറി പി ബി സതീഷ് കുമാർ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.

കഴിഞ്ഞ കുറെ കാലങ്ങളായി അക്രമത്തിനു നേതൃത്വം നൽകിയ സാമൂഹിക വിരുദ്ധന്മാർ മറൂർ, തകയത്തു ജംഗ്ഷൻ, പൂങ്കാവ് എന്നി പ്രദേശങ്ങളിൽ കഞ്ചാവ് ,ക്വട്ടേഷൻ, മാഫീയ പ്രവർത്തനവും നടത്തി പൊതു ജനങ്ങളുടെ സ്വൈര്യം നഷ്ടപ്പെടുത്തി കൊണ്ടിരിക്കുകയാണ് എന്നും ഡി വൈ എഫ് ഐ നേതാക്കള്‍ പറഞ്ഞു .

error: Content is protected !!