സാമൂഹ്യവിരുദ്ധർ കോന്നി മെഡിക്കൽ കോളേജ് റോഡിലെ ഇന്റർലോക്ക് ഇളക്കി

 

കോന്നി വാര്‍ത്ത ഡോട്ട് കോം ; ഇരുട്ടിന്റെ മറവിൽ സാമൂഹ്യവിരുദ്ധർ കോന്നി മെഡിക്കൽ കോളേജ് റോഡിന്റെ ഇന്റർലോക്ക് ഇളക്കി അതിനെ തുടർന്ന് സിപിഎം ഡി വൈ എഫ് ഐ ഐരവൺ മേഖലയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

സി പി ഐ എം ഐരവൺ ലോക്കൽ സെക്രട്ടറി രഘുനാഥ് ഇടത്തിട്ട ഉദ്ഘാടനം ചെയ്തു,
അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് മെമ്പർ വി ശ്രീകുമാർ. കോന്നി ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡ് മെമ്പർ ജിഷ ജയകുമാർ എന്നിവർ സംസാരിച്ചു