കോന്നി മണ്ഡലത്തിലെ റീസർവ്വെ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കും റവന്യൂ വകുപ്പ് മന്ത്രി
konnivartha.com :കോന്നി നിയോജക മണ്ഡലത്തിലെ റീസർവ്വെ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ പറഞ്ഞു. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ സബ്മിഷന് നിയമസഭയിൽ മറുപടി നല്കുകയായിരുന്നു മന്ത്രി.
അരുവാപ്പുലം വില്ലേജിൽ 36,37,38,39 എന്നീ ബ്ലോക്കുകളിലായി 3757 ഹെക്ടർ ഭൂമിയാണ് ഉള്ളത്. ഇതിൽ ഉടമസ്ഥത സംബന്ധിച്ച് ഹാരിസണുമായി കേസ് നിലനില്ക്കുന്ന ബ്ലോക്ക് നമ്പർ 38, റിസർവ്വ് വനമായ ബ്ലോക്ക് 39 എന്നിവ ഒഴികെയുള്ള ഭാഗങ്ങളിലെ റീസർവ്വെ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്.
സർവ്വെ ഫീൽഡ് ജോലികൾ കൺവൻഷണൽ രീതിയിലാണ് ഇവിടെ പൂർത്തീകരിച്ചിട്ടുള്ളത്.
എ.എൽ.സി. പരാതികളും പൂർത്തീകരിച്ചിട്ടുണ്ട്.
കോന്നിതാഴം, തണ്ണിത്തോട്,ചിറ്റാർ, സീതത്തോട് എന്നീ വില്ലേജുകളിലെ റീ സർവ്വേ ജോലികളും സമയബന്ധിതമായി പൂർത്തീകരിക്കും.
എല്ലാ വില്ലേജുകളിലും ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാകും റീ സർവ്വെ ജോലികൾ പൂർത്തീകരിക്കുക.
റീ സർവ്വെ പൂർത്തിയായ മൈലപ്ര വില്ലേജിലെ അപാകതകളും പരിഹരിക്കണമെന്ന് എം.എൽ.എ സബ്മിഷനിൽ ആവശ്യപ്പെട്ടു.
റീ സർവ്വെ പൂർത്തീകരിച്ച സ്ഥലങ്ങളിൽ ഉയർന്നു വന്ന പരാതികൾ പരിഹരിക്കാൻ സർക്കാർ ഭാഗത്തു നിന്നും അടിയന്തിര നടപടിയുണ്ടാകണമെന്നും എം.എൽ.എ അഭ്യർത്ഥിച്ചു.