Trending Now

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

കോന്നി വാര്‍ത്ത ഡോട്ട് കോം : കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10 (മുഴുവനായും), പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 03 (പുളിമുക്ക്, വേണാട് പടി മുതല്‍ കോട്ടക്കുഴി ഭാഗം വരെ പ്രദേശങ്ങള്‍), ഏഴംകുളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 09 (സന്തോഷ് ഭവനം പടി – ഓലിക്കുളങ്ങര കോളനി പ്രദേശം, കണ്ണന്‍ കുന്നില്‍ അമ്പലപ്പടി – തെങ്ങുവിളയില്‍പ്പടി – ചേലയ്ക്കപ്പള്ളി പടി – കുഴിവിള പടി, കുന്നത്ത് മലാതട്ടാരുപടി – കാഷ്യൂ ഫാക്ടറിപ്പടി പ്രദേശങ്ങള്‍), നാരങ്ങാനം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10 (മാട്ടുമേച്ചില്‍ ക്ഷേത്രം നോര്‍ത്ത് വെസ്റ്റ്, കൃപാപുരം ഈസ്റ്റ് വെസ്റ്റ്, കന്നിടുംകുഴി എന്നീ പ്രദേശങ്ങള്‍),വാര്‍ഡ് 07 (ചാരുംമൂട്ടില്‍ പടി (വടക്ക്), മോസ്‌ക്കോ പടി (തെക്ക്), ചാരംമൂട്ടില്‍ പടി ( പടിഞ്ഞാറ്), മോസ്‌ക്കോ പടി (കിഴക്ക്), മുള്ളന്‍ പാരത്തിങ്കള്‍ ഭാഗം (പടിഞ്ഞാറ്), കിഴക്കുംകര ( കിഴക്ക് തെക്ക്) പ്രദേശങ്ങള്‍ എന്നീ പ്രദേശങ്ങളില്‍ ജൂലൈ 30 മുതല്‍ ഓഗസ്റ്റ് അഞ്ചു വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.

രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിക്കാത്തപക്ഷം മറ്റൊരു ഉത്തരവ് കൂടാതെ നിയന്ത്രണങ്ങള്‍ ഓഗസ്റ്റ് അഞ്ചിന് അവസാനിക്കും.