Trending Now

കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണം യു ഡി എഫിന് നഷ്ടമായി : പ്രസിഡന്‍റിന് എതിരെ ഉള്ള അവിശ്വാസം പാസായി

കോന്നി ബ്ലോക്ക് പഞ്ചായത്തില്‍ എല്‍ഡിഎഫ് കൊണ്ടു വന്ന അവിശ്വാസം പാസായി:എല്‍ഡിഎഫിലെ തുളസീമണിയമ്മ അടുത്ത പ്രസിഡന്റാകും

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റിന് എതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം പാസായി . ഭരണം എല്‍ ഡി എഫിലേക്ക് . കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അമ്പിളിയ്ക്ക് എതിരെയാണ് പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം പാസായത് .അരുവാപ്പുലം ഡിവിഷന്‍ അംഗം വര്‍ഗ്ഗീസ് ബേബി ആണ് പ്രമേയം അവതരിപ്പിച്ചത് .

പ്രതിപക്ഷ അംഗങ്ങൾ ആറു പേർ ഒപ്പിട്ട് നോട്ടീസ് ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറിയിരുന്നു .ഇതില്‍മേല്‍ ഉള്ള ചര്‍ച്ചയില്‍ യു ഡി എഫ് ഇളകൊള്ളൂര്‍ ഡിവിഷന്‍ മെംബര്‍ ജിജി സജി പ്രമേയ ചര്‍ച്ചയില്‍ എല്‍ ഡി എഫിന് അനുകൂലമായി നിലപാട് സ്വീകരിച്ചു .ഇതോടെ പ്രസിഡണ്ട് അമ്പിളിയ്ക്ക് എതിരെ ഉള്ള അവിശ്വാസം പാസ്സായി . കോന്നി ബ്ളോക്ക് പഞ്ചായത്ത് ഭരണസമിതിയിൽ ഏഴ് അംഗങ്ങളാണ് യു.ഡി.എഫിന് ഉണ്ടായിരുന്നത് . ബ്ളോക്ക് പപഞ്ചായത്ത്  യു ഡി എഫ് ഭരണ സമിതി  അധികാരമേറ്റ് ആറുമാസം കഴിയുമ്പോഴാണ് അവിശ്വസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത് . എല്‍ ഡി എഫിന് 7 അംഗമായതോടെ പ്രസിഡണ്ട് തിരഞ്ഞെടുപ്പിന് ഉള്ള നടപടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കും .

ബ്ളോക്ക് പഞ്ചായത്തിലെ താല്‍കാലിക ചുമതല വൈസ് പ്രസിഡണ്ട് ദേവകുമാറിന് നല്‍കി . ഭരണം പോകുവാന്‍ ഉള്ള കാരണം യു ഡി എഫിലെ പടലപിണക്കം ആണെന്ന് അണികള്‍ പറയുന്നു .

 

കോന്നി മങ്ങാരം കിഴക്കേടത്ത് വീട്ടില്‍ തുളസീമണിയമ്മ  നിലവില്‍ ബ്ളോക്ക് കോന്നി ഡിവിഷന്‍ മെംബര്‍ , കോന്നി റീജണല്‍ സഹകരണ ബാങ്ക് പ്രസിഡണ്ട് ആണ് .  കോന്നി പതിനൊന്നാം വാര്‍ഡ് മുന്‍ മെംബര്‍ , സി പി ഐ എം ഏരിയ കമ്മറ്റി മെംബര്‍ ,മഹിളാ അസ്സോസിയേഷന്‍ നേതാവ്തുടങ്ങിയ നിലയിലും പ്രവര്‍ത്തന മികവ് ഉണ്ട് .

കോന്നിയില്‍ യു ഡി എഫിന് തുടരെ രണ്ടു പരാജയം : ചര്‍ച്ചകള്‍ നേതാക്കളില്‍ മാത്രം

ചിത്രം : ഭരണം പിടിച്ചെടുത്ത എല്‍ ഡി എഫ് അംഗങ്ങള്‍ 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി നിയോജക മണ്ഡലവും , കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണവും യു ഡി എഫിനെ കൈവിട്ടതോടെ കോണ്‍ഗ്രസിലെ നേതാക്കളിലെ പടലപിണക്കം മറനീക്കി പുറത്തു വന്നു . 25 വര്‍ഷം അടൂര്‍ പ്രകാശിലൂടെ യു ഡി എഫ് കൈവശം വെച്ച കോന്നി മണ്ഡലം ഉപ തിരഞ്ഞെടുപ്പിലൂടെ എല്‍ ഡി എഫ് പിടിച്ചെടുക്കുകയും അഡ്വ ജനീഷ് കുമാറിലൂടെ വീണ്ടും ഭരണം നിലനിര്‍ത്തുകയും ചെയ്തപ്പോള്‍ യു ഡി എഫിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസ് കോന്നിയില്‍ തകരുകയായിരുന്നു .
കോന്നി മണ്ഡലം കൈവിട്ടു പോയെങ്കിലും കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണം നിലനിര്‍ത്തി പോരുന്നതിന് ഇടയിലാണ് ബ്ലോക്ക് പ്രസിഡണ്ട് അമ്പിളിയ്ക്ക് എതിരെ അവിശ്വാസ പ്രമേയ നോട്ടീസ് കൊണ്ടുവന്നത് . 7 അംഗം ആണ് യു ഡി എഫില്‍ ഉള്ളത് . യു ഡി എഫിലെ ഇളകൊള്ളൂര്‍ ഡിവിഷന്‍ മെംബര്‍ ജിജി സജി വിപ്പ് ലംഘിച്ചു കൊണ്ട് എല്‍ ഡി എഫിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയതോടെ പ്രസിഡന്‍റ് തെറിച്ചു . ഭരണം എല്‍ ഡി എഫിന് അനുകൂലമായി വന്നു .
ജിജി സജിയ്ക്കു ബ്ലോക്കില്‍ നിന്നു മല്‍സരിക്കാന്‍ സീറ്റ് കൊടുക്കാതെ ഏറെ ബുദ്ധിമുട്ടിച്ച കോണ്‍ഗ്രസ് ഉന്നത നേതാക്കള്‍ക്കു വലിയ തിരിച്ചടിയാണ് ജിജി സജി നല്‍കിയത് .
ഭരണം യു ഡി എഫിനെ കൈവിട്ടതോടെ യു ഡി എഫില്‍ നിന്നും കോണ്‍ഗ്രസ് നേതാക്കള്‍ക്കു എതിരെ സ്വരം ഉയര്‍ന്നു .

അമ്പിളിയെ പ്രസിഡന്‍റ് പദവിയില്‍ എത്തിക്കാന്‍ അഹോരാത്രം കൂട്ടിയും കിഴിച്ചും ആലോചിച്ച കോണ്‍ഗ്രസ് നേതാവിന് ഒടുവില്‍ കാലടിയിലെ മണ്ണ് പോലും നഷ്ടമായി . കോന്നി മണ്ഡലവും കോന്നി ബ്ലോക്ക് ഭരണവും എല്‍ ഡി എഫ് പിടിച്ചെടുക്കുകയായിരുന്നു . അരുവാപ്പുലം , പ്രമാടം പഞ്ചായത്തുകള്‍ കൂടി എല്‍ ഡി എഫ് തങ്ങളുടെ കണക്കില്‍ എത്തിച്ചതോടെ കോണ്‍ഗ്രസ്സിലെ നേതാക്കളിലെ നേതാക്കള്‍ ചമയല്‍ ഭവത്തിന് അല്‍പം അറുതി വന്നു .

സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വാക്കുകള്‍ കേള്‍ക്കാതെ ഉന്നത സ്ഥാനത്തിന് വേണ്ടി എടുത്തു ചാടിയ പലരും പരാജയം ഏറ്റു വാങ്ങി .ഡി സി സി നേതൃത്വം എല്ലാത്തിനും കുടപിടിക്കുന്ന പി ആര്‍ സ്ഥാനം മാത്രമായി മാറി .

കൂറുമാറി വോട്ട് ചെയ്ത സംഭവം രാഷ്ട്രീയ മര്യാദയല്ല 

കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റിന് എതിരായി നടന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ കോൺഗ്രസ്സ് അംഗം ജിജി സജി കൂറുമാറി വോട്ട് ചെയ്ത സംഭവം രാഷ്ട്രീയ മര്യാദയല്ലെന്ന് ഡി.സി.സി എക്സിക്യൂട്ടിവ് അംഗം സലിം പി. ചാക്കോ ആരോപിച്ചു.പിന്നിൽ നടന്നിട്ടുള്ള സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും സലിം ആവശ്യപ്പെട്ടു

മനോജ് പുളിവേലില്‍ @ചീഫ് റിപ്പോര്‍ട്ടര്‍ /കോന്നി വാര്‍ത്ത 

 

error: Content is protected !!