തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്
നാറാണംമൂഴി, വടശേരിക്കര, കുന്നന്താനം
പഞ്ചായത്തുകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍
കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ(ടിപിആര്‍) അടിസ്ഥാനത്തില്‍ പത്തനംതിട്ട ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കാറ്റഗറി തീരുമാനിച്ചു. ടിപിആര്‍ അഞ്ചില്‍ താഴെയുള്ള പ്രദേശങ്ങള്‍ എ വിഭാഗത്തിലും അഞ്ചു മുതല്‍ 10 വരെയുള്ള പ്രദേശങ്ങള്‍ (സെമി ലോക്ക് ഡൗണ്‍ ) ബിയിലും 10 മുതല്‍ 15 വരെയുള്ളവ (ലോക്ക് ഡൗണ്‍ ) സി വിഭാഗത്തിലും ഉള്‍പ്പെടുത്തി. 15 ന് മുകളില്‍ (ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ) ടിപിആര്‍ ഉള്ള പ്രദേശങ്ങള്‍ കാറ്റഗറി ഡിയില്‍ ആയിരിക്കും. ഇതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും നിയന്ത്രണം.
ജില്ലയിലെ കാറ്റഗറി എയില്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍:
പത്തനംതിട്ട നഗരസഭ, വള്ളക്കോട്, എഴുമറ്റൂര്‍, ഇലന്തൂര്‍, കവിയൂര്‍, കോട്ടാങ്ങല്‍, തോട്ടപ്പുഴശേരി, പന്തളം-തെക്കേക്കര, മല്ലപുഴശേരി എന്നീ പഞ്ചായത്തുകള്‍.
കാറ്റഗറി ബിയില്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ :
അടൂര്‍ നഗരസഭ, ഇരവിപേരൂര്‍, കോയിപ്രം, തണ്ണിത്തോട്, കോഴഞ്ചേരി, കടപ്ര, മലയാലപ്പുഴ, കോന്നി, മൈലപ്ര, ചെറുകോല്‍, പുറമറ്റം, തുമ്പമണ്‍, കുളനട, അയിരൂര്‍, കുറ്റൂര്‍, പ്രമാടം, നിരണം, നാരങ്ങാനം, കടമ്പനാട്, മെഴുവേലി, റാന്നി-പഴവങ്ങാടി, ചെന്നീര്‍ക്കര, ചിറ്റാര്‍, കലഞ്ഞൂര്‍, റാന്നി-അങ്ങാടി, റാന്നി, ഏഴംകുളം എന്നീ പഞ്ചായത്തുകള്‍.
കാറ്റഗറി സി യില്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ :
തിരുവല്ല, പന്തളം നഗരസഭകള്‍, വെച്ചൂച്ചിറ, അരുവാപ്പുലം, ഏറത്ത്, പെരിങ്ങര, ഏനാദിമംഗലം, റാന്നി-പെരുനാട്, ആറന്മുള, കല്ലൂപ്പാറ, കൊടുമണ്‍, സീതത്തോട്, കൊറ്റനാട്, മല്ലപ്പള്ളി, പള്ളിക്കല്‍, നെടുമ്പ്രം, ഓമല്ലൂര്‍, ആനിക്കാട് എന്നീ ഗ്രാമപഞ്ചായത്തുകള്‍.
കാറ്റഗറി ഡിയില്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ :
നാറാണംമൂഴി, വടശേരിക്കര, കുന്നന്താനം എന്നീ പഞ്ചായത്തുകള്‍.