Trending Now

ബി ജെ പി , ബി ഡി ജെ എസ് നേതാക്കള്‍ കോന്നിയില്‍ സി പി ഐ എമ്മില്‍ ചേര്‍ന്നു

 

 

കോന്നി വാര്‍ത്ത ഡോട്ട് കോം : ബി ജെ പിയില്‍ നിന്നും ബി ഡി ജെഎസ്സില്‍ നിന്നും നേതാക്കള്‍ അടക്കമുള്ള പ്രവര്‍ത്തകര്‍ സി പി ഐ എമ്മില്‍ ചേര്‍ന്നു . ബിജെപികോന്നി നിയോജക മണ്ഡലം മുന്‍ ജനറൽ സെക്രട്ടറിയും മുൻ പ്രസിഡന്റുമായിരുന്ന നന്ദകുമാര്‍ , ബി ഡി ജെ എസ് കോന്നി നിയോജക മണ്ഡലം പ്രസിഡന്‍റ് ജി സോമനാഥന്‍ എന്നിവരുടെ നേതൃത്വത്തിൽ അരുവാപ്പുലത്തു നിന്നും ചെങ്ങറയിൽ നിന്നും 22 കുടുംബങ്ങൾ ബി ജെ പിയിൽ നിന്ന് രാജിവച്ച് സിപിഐ എമ്മിൽ ചേർന്നു.കൂടാതെ കോൺഗ്രസ് നേതാവ് തോമസ് ജോസഫും സി പി ഐ എമ്മിൽ ചേർന്നു. സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ ജെ തോമസ് പുതിയതായി വന്നവരെ സ്വീകരിച്ചു.ജി സോമനാഥന്‍ മുന്‍ സി പി എം നേതാവ് കൂടിയാണ് . ഇന്ന് നടന്ന സ്വീകരണത്തില്‍ സോമനാഥന്‍ എത്തിയില്ല എങ്കിലും സി പി എമ്മില്‍ ചേര്‍ന്നതായി സി പി എം നേതാക്കള്‍ പറഞ്ഞു

പാർട്ടിയിൽ ദിവസവും പുതിയ ആളുകൾ വരുന്നത് എൽ ഡി എഫ് സർക്കാർ ചെയ്യുന്ന സൽപ്രവർത്തി കൊണ്ടൊണെന്ന് കെ ജെ പറഞ്ഞു.പ്രതിസന്ധികളിൽ തകരാതെ ജനങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്. അഞ്ചു വർഷം മുൻപ് നൽകിയ മുഴുവൻ വാഗ്ദാനങ്ങളും നടപ്പാക്കി. നീതിയും നന്മയും ഇടതുപക്ഷത്തിന്‍റെ ഭാഗമായ തുകൊണ്ടാണ് തുടർ ഭരണം ഉണ്ടായത് കെ ജെ കൂട്ടിച്ചേർത്തു.

യോഗത്തിൽ അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്‍റ് രേഷ്മ മറിയം റോയി അധ്യക്ഷയായി. ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, ഏരിയ സെക്രട്ടറി ശ്യാംലാൽ, നന്ദകുമാർ എന്നിവർ സംസാരിച്ചു. ഏരിയ കമ്മിറ്റി അംഗം വർഗ്ഗീസ് ബേബി സ്വാഗതം പറഞ്ഞു. ഏരിയ കമ്മിറ്റി അംഗങ്ങളായ ആർ രാജേന്ദ്രൻ, എം എസ് ഗോപിനാഥൻ, തുളസി മണിയമ്മ, ടി രാജേഷ് കുമാർ, കോന്നി വിജയകുമാർ ,ലോക്കൽ സെക്രട്ടറിമാരായ പി ആർ സുധാകുമാർ, കെ എസ് സന്തോഷ് കുമാർ, കെ കെ വിജയൻ ,ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, ബ്ലോക്ക് പഞ്ചായത്ത് അംഗം രാഹുൽ വെട്ടൂർ എന്നിവർ സന്നിഹിതരായി.

error: Content is protected !!