മഹാത്മ ജനസേവന കേന്ദ്രം ശാന്തിഗ്രാമം നാടിന് സമർപ്പിച്ചു

 

അടൂർ: തെരുവ് മക്കളുടെ സംരക്ഷണത്തിനായി ജീവകാരുണ്യ പ്രസ്ഥാനമായ അടൂർ മഹാത്മ ജനസേവന കേന്ദ്രം പള്ളിക്കൽ കള്ളപ്പൻ ചിറയിൽ നിർമ്മിച്ച ശാന്തിഗ്രാമം ആതുരാശ്രമം വിഷുദിനത്തിൽ നാടിന് സമർപ്പിച്ചു.

കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ തെളിൽ തിരിയിൽ നിന്നും ചലചിത്ര നടിയും മഹാത്മ ജനസേവന കേന്ദ്രം രക്ഷാധികാരിയുമായ സീമ ജി നായർ അടുപ്പിലേക്ക് അഗ്നി പകർന്ന് ഗൃഹപ്രവേശം നിർവ്വഹിച്ചു.

പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുശീല കുഞ്ഞമ്മ കുറുപ്പ് , വൈസ് പ്രസിഡൻ്റ് എം മനു, വാർഡ് മെമ്പർ കെ.ജി ജഗദീശൻ, മെമ്പർ സുപ്രഭ, പൊതുപ്രവർത്തകരായ തോപ്പിൽ ഗോപകുമാർ, പ്രഫസർ വർഗ്ഗീസ് പേരയിൽ, വിമൽ കൈതക്കൽ, സുരേഷ് മഹാദേവ, രാധാകൃഷ്ണപിള്ള മഹാത്മ സെക്രട്ടറി പ്രീഷിൽഡ, ഗ്രേറ്റ്മ ജോ. ഡയറക്ടർ അക്ഷർ രാജ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന യങ്കേർസ് മലയാളി അസ്സോസിയേഷൻ മഹാത്മയിലെ അമ്മമാർക്ക് വിഷു കൈനീട്ടവും നല്കി.

പള്ളിക്കൽ കൊയ്പ്പള്ളി വിളയിൽ ശാന്തമ്മയമ്മ ദാനമായി നല്കിയ 42 സെൻ്റ് വസ്തുവിലാണ് സ്നേഹ ഗ്രാമം പടുത്ത് ഉയർത്തിയതെന്നും, തെരുവിൽ കണ്ടെത്തുന്ന 70 അംഗങ്ങളെ ചികിത്സിച്ച് ഭേതമാക്കി ഇവിടെ പുനരധിവാസം ഒരുക്കുമെന്ന് മഹാത്മ ചെയർമാൻ രാജേഷ് തിരുവല്ല അറിയിച്ചു.

error: Content is protected !!