Trending Now

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍(ജൂലൈ 27 മുതല്‍ ഓഗസ്റ്റ് രണ്ടു വരെ)

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

കോന്നി വാര്‍ത്ത ഡോട്ട് കോം : സീതത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 01 (കോട്ടമണ്‍പാറ മുഴുവനായും), നാറാണംമൂഴി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 02, 05, 11 പൂര്‍ണമായും, കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 16 (വെട്ടിക്കുളം പ്രദേശം ശ്രീരംഗ ജലനിധി മുതല്‍ വെട്ടിക്കുളം അംഗനവാടി വരെ), വാര്‍ഡ് 17 (പൂര്‍ണമായും), ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 06 പൂര്‍ണമായും കടമ്പനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 02 (പൂര്‍ണമായും), വാര്‍ഡ് 05 (വാഴുവേലില്‍ ഭാഗം), വാര്‍ഡ് 14 (എം പട്ടാഴി, പുല്ലാഞ്ഞുവിള ഭാഗങ്ങള്‍), ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 02 (മുള്ളന്‍കുഴി – മലബാറ ഭാഗം, നല്ലൂര്‍ക്കടവ് – മൂലേക്കുഴി കോളനി ഭാഗം), ആറന്മുള ഗ്രാമപഞ്ചായത്ത് വാര്‍ഡ് 04 (കോഴിപ്പാലം ജംഗ്ഷന്‍ ഭാഗം), അയിരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 05 (പുള്ളോലില്‍ ഭാഗം) എന്നീ പ്രദേശങ്ങളില്‍ ജൂലൈ 27 മുതല്‍ ഓഗസ്റ്റ് രണ്ടു വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.

രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിക്കാത്തപക്ഷം മറ്റൊരു ഉത്തരവ് കൂടാതെ നിയന്ത്രണങ്ങള്‍ ഓഗസ്റ്റ് രണ്ടിന് അവസാനിക്കും.