Trending Now

കോന്നി താലൂക്ക് ആശുപത്രിയിൽ രണ്ട് ഓക്സിജൻ കോൺസൻട്രേറ്റർ കൈമാറി

കോന്നി താലൂക്ക് ആശുപത്രിയിൽ രണ്ട് ഓക്സിജൻ കോൺസൻട്രേറ്റർ കൈമാറി

konnivartha.com : കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആന്റോ ആന്റണി എം.പി കോവിഡ് കെയർ പദ്ധതിയുടെ ഭാഗമായി ഡോക്ടേഴ്സ് ഫോർ യു എന്ന സംഘടനയുമായി ചേർന്ന് പാർലമെന്റ് മണ്ഡലത്തിലെ ഗവൺമെന്റ ആശുപത്രികളിൽ മിനിറ്റിൽ 5 ലിറ്റർ ഓക്സിജൻ ഉത്പാദിപ്പിക്കുന്ന ഓക്സിജൻ കോൺസൻട്രേറ്റർ നൽകി വരുന്നതിന്റെ ഭാഗമായി കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമായ കോന്നി താലൂക്ക് ആശുപത്രിയിൽ രണ്ട് ഓക്സിജൻ കോൺസൻട്രേറ്റർ കൈമാറി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ജിജി സജി അദ്ധ്യക്ഷത വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി അമ്പിളി ഉദ്ഘാടനം ചെയ്തു.

കോന്നി പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുലേഖ. വി.നായർ, ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ആർ. ദേവകുമാർ, ഗ്രാമ പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഫൈസൽ .പി.എച്ച് ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ, ഗ്രാമ പഞ്ചായത്ത് അംഗം സിന്ധു സന്തോഷ് സൂപ്രണ്ട് ഡോക്ടർ ഗ്രേസ് മറിയം ജോർജ്ജ്, എന്നിവർ പ്രസംഗിച്ചു

error: Content is protected !!