Trending Now

കോന്നിയിൽ പേപ്പട്ടിയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു

Spread the love

Konnivartha. Com:കോന്നിയിൽ പേപ്പട്ടിയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴു മണിയോടെ എലിയറയ്ക്കൽ ഭാഗത്ത് നിന്നു വന്ന പേപ്പട്ടി മാങ്കുളം ഭാഗത്തുള്ള നിരവധി പേരെയാണ് കടിച്ചത്.

ഇതിൽ അഞ്ചു പേർ കോന്നി താലൂക്കാശുപത്രിയിൽ ചികിത്സ തേടി. കോന്നി സ്വദേശികളായ ജബ്ബാർ (45) മുരുകൻ (58), രാജൻ (49), റസ് വാൻ (13) ആൻറണി(52ി എന്നിവരാണ് താലൂക്കാശുപത്രിയിൽ ചികിത്സ തേടിയത്.നിരവധി തെരുവുനായ്ക്കളെയും പേപ്പട്ടി കടിച്ചിട്ടുണ്ട്.

 

മനോജ്‌ പുളിവേലിൽ @കോന്നി വാർത്ത

error: Content is protected !!