പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍
കോന്നി വാര്‍ത്ത ഡോട്ട് കോം : മലയാലപ്പുഴ പഞ്ചായത്ത് വാര്‍ഡ് 6 കുടുംബക്ഷേമ ഉപകേന്ദ്രം (കാഞ്ഞിരപ്പാറ ) മേഖല, ഇലക്കുളം അംബേദ്കര്‍ കോളനി, ജെഎംപിഎച്ച്എസ് ജംഗ്ഷന് വരെയുള്ള മേഖലകള്‍, അയിരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 3 (ഈറക്കല്‍ഭാഗം), ഏറത്ത് ഗ്രാമപഞ്ചായത്ത് വാര്‍ഡ് നമ്പര്‍ 10 (മലയാറ്റില്‍ ഭാഗം), കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 17 (വള്ളുവയല്‍, നിലമേല്‍, പറക്കുന്ന് പ്രദേശങ്ങള്‍), ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 3 (പൂതങ്കര വെട്ടിപ്പുറം, പാറയില്‍ ഭാഗങ്ങള്‍) എന്നീ പ്രദേശങ്ങളില്‍ 19 മുതല്‍ 26 വരെ കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കളക്ടടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിക്കാത്തപക്ഷം മറ്റൊരു ഉത്തരവ് കൂടാതെ നിയന്ത്രണങ്ങള്‍ 26ന് അവസാനിക്കും.