Trending Now

കോവിഡ് 19 കൂട്ടപരിശോധന: 8450 സാമ്പിളുകള്‍ ശേഖരിച്ചു

കോവിഡ് 19 കൂട്ടപരിശോധന: 8450 സാമ്പിളുകള്‍ ശേഖരിച്ചു

കോവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നടത്തിയ കൂട്ടപരിശോധനയുടെ രണ്ടാംദിനം 8450 സ്രവ സാമ്പിളുകള്‍ ശേഖരിച്ചു. സര്‍ക്കാര്‍ പരിശോധനാ കേന്ദ്രങ്ങളില്‍ 6125 പേരെയും സ്വകാര്യ കേന്ദ്രങ്ങളില്‍ 2325 പേരെയുമാണ് പരിശോധനയ്്ക്ക് വിധേയമാക്കിയത്. ഇതോടെ രണ്ടു ദിവസങ്ങളിലായി 16512 സ്രവസാമ്പിളുകളാണ് പരിശോധനയ്ക്കായി ശേഖരിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളിലും പരിശോധനകള്‍ വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും എല്ലാവരും സഹകരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍.ഷീജ അറിയിച്ചു.

error: Content is protected !!