കോന്നി വാര്‍ത്ത ഡോട്ട് കോം : അച്ചന് കോവില്‍ നദിയിലൂടെ ആനകുട്ടിയുടെ ജഡം ഒഴുകി എത്തി . കോന്നി ഐരവണ്‍ ഭാഗത്തിലൂടെ ആണ് ആനകുട്ടിയുടെ ജഡം ഒഴുകി വന്നത് .
മൂന്നു ആനകളുടെ ജഡം ഒഴുകി വരുന്നതായി 4 ദിവസം മുന്നേ കോന്നി വാര്‍ത്തയാണ് ന്യൂസ് പുറത്തു വിട്ടത് .
അതില്‍ ഒരു പിടിയാനയുടെ ജഡം അരുവാപ്പുലത്ത് ആര്ത്തകണ്ടന് മൂഴി കടവില്‍ അടിഞ്ഞിരുന്നു . ബാക്കി രണ്ടു കുട്ടിയാനകളുടെ ജഡം കണ്ടെത്താന്‍ കഴിഞ്ഞില്ല .അതില്‍ ഒരു കുട്ടിയാനയുടെ ജഡം ആണ് ഇന്ന് രാവിലെ ഐരവണ്‍ പറമാട്ടു കടവിലൂടെ ഒഴുകി വന്നത്. ഉടന്‍ തന്നെ നാട്ടുകാര്‍ കരയ്ക്ക് അടുപ്പിച്ചു
വനപാലകര്‍ സ്ഥലത്തു എത്തിയിരുന്നു . ആനകൂട്ടം ചത്ത് ഒഴുകി വരുന്നതായി ആദ്യം റിപ്പോര്‍ട്ട് ചെയ്തത് കോന്നി വാര്‍ത്തയാണ് . വീഡിയോയും ഫോട്ടോയും വന പാലകര്‍ക്ക് കൈമാറിയിരുന്നു . രണ്ടു കുട്ടിയാനകളും ഒരു മുതിര്‍ന്ന ആനയും ചത്ത് ഒഴുകി വരുന്നതായി വനം വകുപ്പിന്റെ കല്ലേലി ഞണവാല്‍ ചെക്ക് പോസ്റ്റില്‍ കോന്നി വാര്‍ത്ത വിവരം അറിയിച്ചിരുന്നു .അന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജീവനകാരും മൂന്നു ആനകളെ നേരില്‍ കണ്ടതാണ് . എന്നാല്‍ കഴിഞ്ഞ ദിവസം പിടിയാനയെ മാത്രം ആണ് കണ്ടെത്താന്‍ കഴിഞ്ഞത് . ഇന്ന് ആണ് ഒരു കുട്ടിയാനയുടെ ജഡം നാട്ടുകാര്‍ കണ്ടത് . ഇനിയും ഒരു കുട്ടിയാനയുടെയും കൊമ്പന് ആനയുടെയും ജഡം കണ്ടെത്താന്‍ ഉണ്ട് . കൊമ്പന് ആന ഒഴുകി വരുന്നത് വനംവനം ചെക്ക് പോസ്റ്റിലെ ജീവനകാര്‍ നേരില്‍ കണ്ടതാണ്