Trending Now

സഹകരണ സംഘങ്ങളുടെ മുമ്പില്‍ പ്രതിക്ഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു

സഹകരണ സംഘങ്ങളുടെ മുമ്പില്‍ പ്രതിക്ഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു

konnivartha.com : കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയന്‍റെ (സി ഐ റ്റി യു ) നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ സഹകരണ സംഘങ്ങളുടെ മുമ്പിലും പ്രതിക്ഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു, പത്തനംതിട്ട ജില്ലാ ഡ്രൈവിംഗ് സ്കൂൾ കോ.ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മുമ്പിലും പ്രതിക്ഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു.

സി ഐ റ്റി യു പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗം ഷിജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു, കേരളത്തിലെ സാധാരണകാരുടെ അത്താണിയായ സഹകരണ മേഖലയെ തകർക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രത്തിൽ പുതിയ സഹകരണ മന്ത്രാലയം രൂപീകരിച്ച്, കോർപ്പറേറ്റ് വര്ക്കരിക്കാൻ ഉള്ള ശ്രമം മാണ് കേന്ദ്ര സർക്കാർ അമിത് ഷായുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നത്, ഇതിനെതിരെ ശക്തമായ പ്രതിക്ഷേധം ഉയർന്ന് വരണമെന്ന് യോഗം ആവശ്യപ്പെട്ടു, സൊസൈറ്റിസെക്രട്ടറി ഹരിശ്യാം കെ.എസ്സ്, മാത്യു എബ്രഹാം, സോമൻ പിള്ള എന്നിവർ സംസാരിച്ചു

error: Content is protected !!