പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
കോന്നി വാര്‍ത്ത ഡോട്ട് കോം : ഏറത്ത് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7(പൂര്‍ണമായും), കടപ്ര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 2 വളഞ്ഞവട്ടം ഭാഗം, മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 4 പന്നിവേലിച്ചിറ ഫിഷറീസ് മുതല്‍, കീത്തോട്ടില്‍ പടി വരെയും, ശ്രീചിത്ര ക്ലബ്, ശ്മശാനം മുതല്‍ ചാരംപറമ്പില്‍പ്പടി വരെയും പ്രദേശങ്ങള്‍, കലഞ്ഞൂര്‍ ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 3 പാക്കണ്ടം മുതല്‍ അയ്യത്ത് കരോട്ട് ഭാഗം വരെ പ്രദേശങ്ങള്‍, മലയാലപ്പുഴ ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 3 പൊതിപ്പാട് മുതല്‍ മീന്‍ മുട്ടിക്കല്‍ ഭാഗം വരെ, നെടുമ്പ്രം ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 3 (പൂര്‍ണമായും), മെഴുവേലി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 പറയങ്കര ഗുരുമന്ദിരം മുതല്‍ ആര്യാട്ടുമോടി കോളനി (കോളനി ഉള്‍പ്പെടെ ) ഭാഗം വരെ എന്നീ പ്രദേശങ്ങളില്‍ ജൂലൈ 12 മുതല്‍ 18 വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിക്കാത്തപക്ഷം മറ്റൊരു ഉത്തരവ് കൂടാതെ നിയന്ത്രണങ്ങള്‍ ജൂലൈ 18ന് അവസാനിക്കും.