Trending Now

30 വാഹനങ്ങളുടെ ലേലം 16 ന്

30 വാഹനങ്ങളുടെ ലേലം 16 ന്

കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട എക്‌സൈസ് ഡിവിഷന്റെ പരിധിയില്‍ വരുന്ന എക്‌സൈസ്/പോലീസ് സ്റ്റേഷനുകളിലെ അബ്കാരി/എന്‍.ഡി.പി.എസ് കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുളള വിവിധ ഇനം വാഹനങ്ങള്‍ (സ്‌കൂട്ടര്‍-5 ബൈക്ക്-24, വാന്‍-1) ലേലം ചെയ്യുന്നു. ജൂലൈ 16 ന് രാവിലെ 11 ന് നിലവിലുളള വ്യവസ്ഥകള്‍ക്ക് വിധേയമായി കോവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച് പത്തനംതിട്ട ഡിവിഷന്‍ ഓഫീസിന് സമീപത്തുള്ള അനന്ദ്ഭവന്‍ ഹോട്ടല്‍ കോണ്‍ഫറണ്‍സ് ഹാളില്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പരസ്യമായി ലേലം ചെയ്യുന്നത്.

ലേല നിബന്ധനകളും വ്യവസ്ഥകളും പത്തനംതിട്ട എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ നിന്നും, ജില്ലയിലെ എല്ലാ എക്‌സൈസ് ഓഫീസുകളില്‍ നിന്നും അറിയാം. ലേലത്തില്‍ പങ്കുകൊളളാന്‍ ആഗ്രഹിക്കുന്നവര്‍ 5,000 രൂപയുടെ നിരതദ്രവ്യം സഹിതം നേരിട്ട് ഹാജരാകണം. വാഹനം സൂക്ഷിച്ചിരിക്കുന്ന ഓഫീസ് അധികാരിയുടെ അനുവാദം വാങ്ങി വാഹനങ്ങള്‍ പരിശോധിക്കാം. കോവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 70 പേര്‍ക്ക് മാത്രമേ ലേലത്തില്‍പങ്കെടുക്കാന്‍ അനുവാദം ലഭിക്കൂവെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു. ഫോണ്‍: 0468 2222873

error: Content is protected !!