Trending Now

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

കോന്നി വാര്‍ത്ത ഡോട്ട് കോം : വടശേരിക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (പൂര്‍ണ്ണമായും), കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7 (കെ.എസ്.എച്ച്.ബി കോളനി ഭാഗം), വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7 (വലിയമഠത്തിനാല്‍, അംബേദ്കര്‍ കോളനി പ്രദേശങ്ങള്‍), ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7 (പൂര്‍ണ്ണമായും) വാര്‍ഡ് 2 (ഇലവുങ്കല്‍ മുക്കൂര്‍ ഭാഗം), പന്തളം മുനിസിപ്പാലിറ്റി വാര്‍ഡ് 27 (മോടിപ്പുറം ഭാഗം മുതല്‍ മുളയ്ക്കല്‍ തുണ്ടില്‍ ഭാഗം വരെ), ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 4 (പൂര്‍ണ്ണമായും), വാര്‍ഡ് 3 (പൂര്‍ണ്ണമായും) ദീര്‍ഘിപ്പിക്കുന്നു, മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 (പരമൂട്ടില്‍പ്പടി മുതല്‍ കല്ലപ്പറമ്പ് ആനത്തറ ഭാഗം വരെ), അടൂര്‍ മുനിസിപ്പാലിറ്റി വാര്‍ഡ് 23 (മിനി ജംഗ്ഷന്‍, അയ്യപ്പന്‍പാറ, സക്കീര്‍ ഹുസൈന്‍ നഗര്‍ ഭാഗങ്ങള്‍), ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7 (ഐസ് ക്രീം ഫാക്ടറി പരിസരം, പുതുവല്‍ ഭാഗങ്ങള്‍), കവിയൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1 (ചേലക്കാപ്പടി ട്രാന്‍സ്‌ഫോര്‍മര്‍ പടി മുതല്‍ ഐക്കുഴി വടക്കേക്കര ഭാഗം വരെ), വാര്‍ഡ് 13 (വലിയകുന്നക്കാട്, ചെറിയകുന്നക്കാട് ഭാഗവും വാരിയത്ത് പടി, പുളിമലക്കുന്ന്, പഴംപള്ളി റോഡ് ഭാഗവും), കുളനട ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (കൊല്ലന്‍ പറമ്പില്‍ പടി മുതല്‍ മോടിയില്‍ പടി വരെയും പാണ്ടിശ്ശേരി കോളനി റോഡ് മുതല്‍ പാണ്ടിശ്ശേരി കോളനി മുഴുവനും) എന്നീ പ്രദേശങ്ങളില്‍ ജൂലൈ 10 മുതല്‍ 16 വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.

രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍ റെഡ്ഡി പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിക്കാത്തപക്ഷം മറ്റൊരു ഉത്തരവ് കൂടാതെ നിയന്ത്രണങ്ങള്‍ 16 ന് അവസാനിക്കും.