Trending Now

രണ്ടു വര്‍ഷത്തേക്ക് വാഹനത്തിന് ടെണ്ടര്‍ ക്ഷണിച്ചു

 

കോന്നി വാര്‍ത്ത : കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന പിന്നാക്ക വിഭാഗ വികസന വകുപ്പ് കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിന്റെ ആവശ്യത്തിന് 2021 ജൂലൈ മുതല്‍ രണ്ടു വര്‍ഷ കാലയളവിലേക്ക് ഒരു ബൊലേറോ വാഹനം/സമാനമായ മറ്റ് വാഹനങ്ങളോ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ഓടുന്നതിന് നിബന്ധനകള്‍ക്ക് വിധേയമായി ട്രാവല്‍ ഏജന്‍സികള്‍/വാഹന ഉടമകളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു.

ടെണ്ടറുകള്‍ മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, ഒന്നാം നില, സിവില്‍ സ്റ്റേഷന്‍ കോഴിക്കോട് -673020 എന്ന വിലാസത്തില്‍ ഈ മാസം 21ന് ഉച്ചകഴിഞ്ഞ് മൂന്നിനകം നേരിട്ടോ തപാല്‍ മുഖേനയോ ലഭ്യമാക്കണം. കവറിന് പുറത്ത് ‘കോണ്‍ട്രാക്ട് കാര്‍ വാടകക്കുള്ള ടെണ്ടര്‍’ എന്ന് രേഖപ്പെടുത്തണം.

കൂടുതല്‍ വിവരങ്ങള്‍ ഓഫീസ് പ്രവൃത്തി സമയത്ത് കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നിന്നും നേരിട്ടും 0495-2377786 എന്ന ഫോണ്‍ നമ്പറിലും ലഭിക്കും.

error: Content is protected !!