Trending Now

കോന്നി താലൂക്ക് ആശുപത്രിയിൽ പാമ്പിന്‍ വിഷത്തിനെതിരായ ആന്റി വെനം (Anti Venom) ഉറപ്പാക്കണം

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി താലൂക്ക് ആശുപത്രിയിൽ രാജവെമ്പാലയുടെ വിഷത്തിനെതിരായ ആന്റി വെനം (Anti Venom)ഉറപ്പാക്കാൻ സർക്കാർ തയ്യാറാകണം . മലയോരമേഖലയായ കോന്നിയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും പലതവണ രാജവെമ്പാലയെ പിടിച്ച് വനത്തിൽ വിട്ടിട്ടുണ്ട് .അരുവാപ്പുലം തണ്ണിത്തോട്. മലയാലപ്പുഴ കോന്നിഎന്നീ പഞ്ചായത്തുകൾ വനമേഖലയോട് ചേർന്നുകിടക്കുന്ന പഞ്ചായത്തുകളാണ് ഇവിടുത്തെ ജനങ്ങൾ കൂടുതൽ ആശ്രയിക്കുന്നത് കോന്നി താലൂക്ക് ആശുപത്രിയെയാണ് . അടിയന്തരമായി കോന്നി താലൂക്ക് ആശുപത്രിയിൽ ആന്റി വെനം (Anti Venom)ഉറപ്പാക്കണമെന്ന് കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആർ ദേവകുമാർ ആവശ്യപ്പെട്ടു

error: Content is protected !!