konnivartha.com : റാന്നി വനം ഡിവിഷന്റെ കീഴിലുള്ള വനം ദ്രുതകര്‍മ്മ സേനയുടെ(ആര്‍ആര്‍ടി) ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം ഈ മാസം ആറിന്(ചൊവ്വ) നടക്കും. രാവിലെ 10ന് നടക്കുന്ന ചടങ്ങില്‍ വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിക്കും. അഡ്വ.പ്രമോദ് നാരായണ്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എം.പി മുഖ്യാതിഥിയാകും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി, പ്രിന്‍സിപ്പള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് നോയല്‍ തോമസ്, സതേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സഞ്ജയന്‍കുമാര്‍, മുന്‍ എംഎല്‍എ രാജു എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി, റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭ ചാര്‍ളി, കോന്നി വനം ഡിവിഷന്‍ ഡിഎഫ്ഒ കെ.എന്‍ ശ്യാം മോഹന്‍ലാല്‍, റാന്നി വനം ഡിവിഷന്‍ ഡിഎഫ്ഒ പി.കെ ജയകുമാര്‍ ശര്‍മ്മ, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.