Trending Now

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കുറ്റൂര്‍ ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 6 (പൂര്‍ണമായും), കടമ്പനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (പാണ്ടിമലപ്പുറം ഭാഗം), വാര്‍ഡ് 13 (പറമലക്കുഴി, പറമലഭാഗം- കശുവണ്ടി ഫാക്ടറി എന്നിവിടങ്ങള്‍), ഏറത്ത് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 3 (വെള്ളക്കുളങ്ങര ഭാഗം), ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7 (പൂര്‍ണമായും), പത്തനംതിട്ട മുനിസിപ്പാലിറ്റി വാര്‍ഡ് 19 (പൂര്‍ണമായും) ദീര്‍ഘിപ്പിക്കുന്നു എന്നീ പ്രദേശങ്ങളില്‍ ജൂലൈ മൂന്നു മുതല്‍ ഒന്‍പതു വരെയാണ് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.

രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പ്രഖ്യാപിച്ചത്.
പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിക്കാത്തപക്ഷം മറ്റൊരു ഉത്തരവ് കൂടാതെ നിയന്ത്രണങ്ങള്‍ ജൂലൈ ഒന്‍പതിന് അവസാനിക്കും.

error: Content is protected !!