Trending Now

സീനിയര്‍ അനലിസ്റ്റ് നിയമനം

സീനിയര്‍ അനലിസ്റ്റ് നിയമനം
konnivartha.com: കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റ് (സി.എഫ്.ആര്‍.ഡി) എന്ന സ്ഥാപനത്തിന്റെ കീഴിലുള്ള ഫുഡ് ക്വാളിറ്റി മോണിട്ടറിംഗ് ലബോറട്ടറിയുടെ കെമിക്കല്‍ വിഭാഗത്തിലേക്ക് സീനിയര്‍ അനലിസ്റ്റിനെ 25000 രൂപ മാസ വേതനത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
50% മാര്‍ക്കില്‍ കുറയാത്ത മാര്‍ക്കോടെ കെമിസ്ട്രി/ ബയോകെമിസ്ട്രി വിഷയത്തില്‍ ബിരുദാനന്തര ബിരുദവും ഫുഡ് അനാലിസിസ് ലബോറട്ടറിയില്‍ അനലിസ്റ്റായി മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും എന്‍.എ.ബി.എല്‍ അക്രഡിറ്റേഷനുള്ള ലാബിലെ പ്രവൃത്തിപരിചയം അഭികാമ്യം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം14. 2021 ജനുവരി 21 ലെ നോട്ടിഫിക്കേഷന്‍ പ്രകാരം അപേക്ഷിച്ചിട്ടുള്ളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോമിനും www.supplycokerala.com സന്ദര്‍ശിക്കുക.
error: Content is protected !!