Trending Now

നടീല്‍ വസ്തുക്കളുമായി അടൂരില്‍ ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി

 

കോന്നി വാര്‍ത്ത ഡോട്ട് കോം : നടീല്‍കാലത്തിന് ആരംഭംകുറിച്ച് അടൂര്‍ നഗരസഭയുടേയും കൃഷിഭവന്റേയും നേതൃത്വത്തില്‍ ആരംഭിച്ച ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി. ഞാറ്റുവേല ചന്തയും കര്‍ഷകസഭയുടേയും ഉദ്ഘാടനം അടൂര്‍ കൃഷിഭവനില്‍ നഗരസഭാ അധ്യക്ഷന്‍ ഡി.സജി നിര്‍വഹിച്ചു. കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും ഗുണമേന്മയുള്ള നടീല്‍ വസ്തുക്കള്‍ ലഭ്യമാക്കുകയാണു ഞാറ്റുവേല ചന്തയിലൂടെ ലക്ഷ്യമിടുന്നതെന്ന് നഗരസഭാ അധ്യക്ഷന്‍ പറഞ്ഞു. അടൂര്‍ കൃഷിഭവനില്‍ ഒരാഴ്ചക്കാലം ഞാറ്റുവേല ചന്ത തുടരും.

വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അജി പി.വര്‍ഗീസ് അധ്യക്ഷതവഹിച്ചു. കൗണ്‍സിലര്‍മാരായ അപ്‌സര സനല്‍, രജനി രമേശ്, രാജി ചെറിയാന്‍, ബിന്ദുകുമാരി, ഗോപാലന്‍, അഡ്വ.എസ് ഷാജഹാന്‍, എ.അനിതദേവി, അടൂര്‍ ബ്ലോക്ക് അസിസ്റ്റന്റ് ഡയറക്ടര്‍ റോഷന്‍ ജോര്‍ജ്, കൃഷി ഓഫീസര്‍ മോളു ടി. ലാല്‍സണ്‍, കൃഷി അസിസ്റ്റന്റുമാരായ എസ്.നര്‍മ്മദ, ആര്‍.പ്രസാദ്, ജി.സ്മിത തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!