കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നി താലൂക്ക് ആശുപത്രിയുടെ വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ തീരുമാനമായി.
കോന്നി താലൂക്ക് ആശുപത്രിയിൽ 10 കോടിയുടെ സമഗ്ര വികസന പദ്ധതിയുടെ നിർമ്മാണ പുരോഗതി വിലയിരുത്താൻ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ വിളിച്ച ചേർത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
ആശുപത്രിയിൽ പുതിയ 3 നില കെട്ടിടം പദ്ധതിയുടെ ഭാഗമായി നിർമ്മാണം പുരോഗമിക്കുകയാണ്.നിലവിലുള്ള കാഷ്വാലിറ്റി കെട്ടിടത്തിൻ്റെ മുകളിലായാണ് 3നില കെട്ടിടം നിർമ്മിക്കുന്നത്.ഇതോടെ കാഷ്വാലിറ്റി കെട്ടിടം 5 നിലയായി മാറും.
ആശുപത്രിയിലെ സ്ഥലപരിമിതി മൂലം നിർമ്മാണം പൂർത്തിയാകുന്ന മുറയ്ക്ക് ഓരോ നിലയും പ്രവർത്തനത്തിനായി കൈമാറും.കരാർ കാലാവധിയ്ക്കുള്ളിൽ തന്നെ നിർമ്മാണം പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സിക്യൂട്ടിവ് എഞ്ചിനീയർ യോഗത്തെ അറിയിച്ചു.
പദ്ധതിയുടെ ഭാഗമായി പുതിയ ഐ.സി.യു സൗകര്യം ക്രമീകരിക്കും.ഐ.സി.യു ബെഡ്, മറ്റ് അനുബന്ധ സൗകര്യങ്ങൾ മുതലായവ എൻഎച്ച്.എം ക്രമീകരിക്കും. ഇതിനായുള്ള പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നതായി ഡി.പി.എം യോഗത്തെ അറിയിച്ചു.
ഗൈനക്കോളജി വിഭാഗത്തിനായി എൻ.എച്ച്.എം ഫണ്ടിൽ നിന്നും പുതിയ ലേബർ റൂം നിർമ്മിക്കും. ഓപ്പറേഷൻ തീയേറ്ററും ഉടൻ നിർമ്മാണമാരംഭിക്കാൻ യോഗം തീരുമാനിച്ചു.
എം.എൽ.എയെ കൂടാതെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.വി.അമ്പിളി,ഡി.എം.ഒ ഡോ: എ.എൽ.ഷീജ, ഡി.പി.എം ഡോ: എബി സുഷൻ, പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സി.എഞ്ചിനീയർ സി.കെ.ഹരീഷ് കുമാർ, അസി.എക്സി.എഞ്ചിനീയർ ജി.ബാബു രാജൻ, അസി.എഞ്ചിനീയർമാരായ ആർ.അരവിന്ദ്,മെജോ ജോർജ്ജ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ജിജി സജി, ബ്ലോക്ക് പഞ്ചായത്തംഗം വർഗ്ഗീസ് ബേബി, ഡോ: എം.എസ്.രശ്മി, ഡോ: ഗ്രേസ് മറിയം ജോർജ്ജ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.