കേരളത്തില്‍ ഇന്ന് 13,550 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു : 104 മരണം
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
ഏറത്ത് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6 (ഉദയന്‍വിള മുതല്‍ കോളജ് ജംഗ്ഷന്‍ ഭാഗം വരെ), കവിയൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (മണക്കാട്ടുപടി, പോളച്ചിറ, കാഞ്ഞിരക്കുന്ന് ഭാഗങ്ങള്‍) പത്തനംതിട്ട മുനിസിപ്പാലിറ്റി വാര്‍ഡ് 15 (തോളൂര്‍ റോഡില്‍ ഐടിസി ഭാഗം)എന്നീ പ്രദേശങ്ങളില്‍ ജൂണ്‍ 30 മുതല്‍ ജൂലൈ ആറു വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പ്രഖ്യാപിച്ചത്.
പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിക്കാത്തപക്ഷം മറ്റൊരു ഉത്തരവ് കൂടാതെ നിയന്ത്രണങ്ങള്‍ ജൂലൈ ആറിന് അവസാനിക്കും.