പഠിച്ചു കഴിഞ്ഞാൽ പണി ഉറപ്പ്. ഉടൻ പഠിക്കൂ UK – CPD Approved Caregiver കോഴ്സ്സാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ:കോന്നികോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുകമല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും

റാന്നി ഇ.സി.എച്ച്.എസ് പോളി ക്ലിനിക്കില്‍ ഡെന്റല്‍ ഹൈജിനിസ്റ്റ് ഒഴിവ്

 

konnivartha.com : ഡെന്റല്‍ ഹൈജിനിസ്റ്റ്(റെജിമെന്റല്‍ സ്റ്റാഫ്) തസ്തികയില്‍ റാന്നി ഇ.സി.എച്ച്.എസ് പോളി ക്ലിനിക്കില്‍ ഒഴിവുണ്ട്. യോഗ്യത:- ഇഎസ്എം /സേവനമനുഷ്ഠിക്കുന്ന അല്ലെങ്കില്‍ വിരമിച്ച സൈനികരുടെ യോഗ്യതയുള്ള ആശ്രിതര്‍.

വയസ് -2021 ജൂലൈ ഒന്നിന് 50 വയസ് കവിയരുത്. അപേക്ഷകര്‍ ഗവ. മെഡിക്കല്‍ ഓഫീസര്‍ /സിവില്‍ സര്‍ജന്‍നില്‍ നിന്നുള്ള ഓഫീസ് സീലോടു കൂടിയ മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. ക്ലാസ് ഒന്ന് ഡിഎച്ച് /ഡിഎച്ച്ഒആര്‍എ കോഴ്സ് (സായുധ സേന) നേടിയിരിക്കണം / അംഗീകൃത ബോര്‍ഡ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷനില്‍ നിന്ന് സയന്‍സ് അല്ലെങ്കില്‍ തത്തുല്യമായ 10 + 2 പാസായിരിക്കണം. കൂടാതെ രണ്ടു വര്‍ഷം ഡിപ്ലോമ ഇന്‍ ഡെന്റല്‍ ഹൈജിനിസ്റ്റ് / ഡെന്റല്‍ മെക്കാനിക് കോഴ്‌സ് സെന്‍ട്രല്‍ /സ്റ്റേറ്റ് ഗവണ്‍മെന്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. ഡെന്റല്‍ ഹൈജിനിസ്റ്റായി കുറഞ്ഞതു രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. കേരളത്തില്‍ സ്ഥിരതാമസകാരാണെന്നു തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം. പ്രതീക്ഷിക്കുന്ന ശമ്പളം -പ്രതി മാസം 14,700.

ഉദ്യോഗാര്‍ഥികള്‍ അപേക്ഷകള്‍ താഴെ പറയുന്ന സര്‍ട്ടിഫിക്കറ്റുകളോടൊപ്പം ഇസിഎച്ച്എസ് പോളിക്ലിനിക് ടൈപ്പ് ഡി, ഹൗസ് നമ്പര്‍ 2/387, പഴവങ്ങാടി പി.ഒ, റാന്നി, പത്തനംതിട്ട -689673 എന്ന വിലാസത്തില്‍ ജൂലൈ 15 ന് നാലിന് മുന്‍പായി തപാല്‍ മുഖേനയോ ഇ-മെയില്‍ ([email protected]) വഴിയോ സമര്‍പ്പിക്കണം.

ബയോഡാറ്റാ, ഡിസ്ചാര്‍ജ് ബുക്ക്, പിപിഒ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകളുടെ പകര്‍പ്പുകള്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ ഹാജരാക്കണം. അപേക്ഷാര്‍ഥികള്‍ കോണ്‍ടാക്ട് അഡ്രസും മൊബൈല്‍ നമ്പറും അപേക്ഷഫോറത്തില്‍ രേഖപ്പെടുത്തിയിരിക്കണം. ഫോണ്‍: 04735 229991, 7909189947.