
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകൾ
കോന്നി വാര്‍ത്ത ഡോട്ട് കോം : ഏറത്ത് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 03 (കളത്തട്ട് പ്രദേശം, മണക്കാല പ്രദേശം), കടപ്ര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 06 (മലയില്‍ തോപ്പില്‍ കോളനി പ്രദേശം ), വാര്‍ഡ് 10 (ഇലഞ്ഞിമാമ്പള്ളത്ത് പ്രദേശം), റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (പൂര്‍ണ്ണമായും) എന്നീ പ്രദേശങ്ങളില്‍ ജൂൺ 28 മുതല്‍ ജൂലൈ നാല് വരെ കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി പ്രഖ്യാപിച്ചത്.
പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിക്കാത്തപക്ഷം മറ്റൊരു ഉത്തരവ് കൂടാതെ നിയന്ത്രണങ്ങള്‍ ജൂലൈ നാലിന് അവസാനിക്കും.