Trending Now

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

കോന്നി വാര്‍ത്ത ഡോട്ട് കോം : കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7, 8 (പൂര്‍ണ്ണമായും), ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 9 (കണ്ണങ്കര കോളനി ഭാഗം) കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 15 (മണ്ണില്‍ ഭാഗം), പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (കൈതക്കര പ്രദേശവും, പ്ലാന്റേഷന്‍ തുടക്കം വരെയുമുള്ള ഭാഗം)

ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (കുന്നേല്‍ മേപ്പുറത്ത് റോഡ് ഭാഗം), വാര്‍ഡ് 10 (ഇരുമ്പനിക്കല്‍പടി ഭാഗം), കുളനട ഗ്രാമപഞ്ചായത്ത് വാര്‍ഡ് 14(കൈപ്പുഴ സ്‌കൂളിന് പടിഞ്ഞാറ് ഭാഗം)വാര്‍ഡ് 13( കൈപ്പുഴ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ വടക്ക് ഭാഗം)വാര്‍ഡ് 16 ( കൈപ്പുഴ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ വടക്ക് ഭാഗം മുതല്‍ ഇംപീരയല്‍ ട്രേഡേഴ്‌സിന്റെ കിഴക്ക് ഭാഗം വരെ) വാര്‍ഡ് 15 (മാന്തുക ഭാഗം)വാര്‍ഡ് 1 (മാന്തുകയുടെയും ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിന് തെക്കു ഭാഗം വരെയും(കുളനട ടൗണ്‍ ഏരിയ മുഴുവന്‍))ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 ( രാമന്‍ചിറ – അമ്പലത്തുംപാട് റോഡില്‍ എത്തരത്തില്‍ കലുങ്ക് മുതല്‍ പന്നിക്കുഴി – മുറിപ്പാറ റോഡില്‍ അമ്പലത്തുംപാട് ജംഗ്ഷന്‍ വരെ റോഡിന്റെ ഇരുവശവും ഭാഗങ്ങള്‍ ദീര്‍ഘിപ്പിക്കുന്നു) എന്നീ പ്രദേശങ്ങളില്‍ 26 മുതല്‍ ജൂലൈ 2 വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.

രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതുകണക്കിലെടുത്ത് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ഐ.എ.എസ് പ്രഖ്യാപിച്ചത്.
മേല്‍ പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിക്കാത്തപക്ഷം മറ്റൊരു ഉത്തരവ് കൂടാതെ നിയന്ത്രണങ്ങള്‍ ജൂലൈ 2 ന് അവസാനിക്കും.

error: Content is protected !!