കോന്നി വാര്‍ത്ത ഡോട്ട് കോം : കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 2020 ഡിസംബര്‍ വരെ പ്രസവ ധനസഹായം അനുവദിച്ച അംഗങ്ങളില്‍ ബോര്‍ഡ് വിഹിതമായ 2000 രൂപ മാത്രം ലഭിച്ചവര്‍ക്ക് സര്‍ക്കാര്‍ വിഹിതമായ 13,000 രൂപ വീതം നല്കുന്നു.
ക്ഷേമനിധി തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, ആധാര്‍ കാര്‍ഡ് പകര്‍പ്പുകള്‍ മൊബൈല്‍ നമ്പര്‍ സഹിതം ഈ മാസം 30 ന് മുന്‍പ് തയ്യല്‍ തൊഴിലാളി ക്ഷേമനിധിയുടെ ജില്ലാ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.