Trending Now

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
ഏഴംകുളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6 (മങ്കോട്ട് മുരുപ്പ് (കിളിക്കോട് തൊട്ട് ലക്ഷംവീട് റോഡ് വരെ), കവിയൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1 (ചേലക്കപ്പടി ട്രാന്‍സ്‌ഫോര്‍മര്‍ പടി മുതല്‍ ഐക്കുഴി വടക്കേക്കര ഭാഗം വരെയും, ഐക്കുഴി സെറ്റില്‍മെന്റ് കോളനി ഭാഗവും), വാര്‍ഡ് 5 (മുട്ടത്തുപ്പാറ പനങ്ങായില്‍ ഭാഗവും വട്ടമല ഭാഗവും), പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6 ,15 പൂര്‍ണ്ണമായും (ദീര്‍ഘിപ്പിക്കുന്നു), വാര്‍ഡ് 18, തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 5 (തൈവച്ചേരി പടി മുതല്‍ ഓറേത്ത് പടി വരെ ), വാര്‍ഡ് 12 (ട്രോപ്പിക്കല്‍ഫാമിന് സമീപം മേച്ചിറ ഭാഗം), ആറന്മുള ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12, 16, തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 9, 12 എന്നീ പ്രദേശങ്ങളില്‍ 24 മുതല്‍ 30 വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പ്രഖ്യാപിച്ചത്.
ഈ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിക്കാത്തപക്ഷം മറ്റൊരു ഉത്തരവ് കൂടാതെ നിയന്ത്രണങ്ങള്‍ 30 ന് അവസാനിക്കും.