കോന്നി കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ നിന്നും 10 ബസുകള്‍ കൊണ്ട് പോയി
കോന്നി കെ എസ് ആര്‍ ടി സി ഓപ്പറേറ്റിങ് സ്റ്റേഷന്‍ നിര്‍ത്താന്‍ സാധ്യത
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി കെ എസ്സ് ആര്‍ ടി സി ഡിപ്പോയില്‍ നിന്നും 10 ബസ്സുകള്‍ മാറ്റി .കോന്നി കെ എസ്സ് ആര്‍ ടി സി ബസ്സ് ഓപ്പറേറ്റിങ്ങ് സ്റ്റേഷന്‍ നിര്‍ത്തുവാന്‍ ഉള്ള സാധ്യതയാണ് മുന്നില്‍ കാണുന്നത് .. കോന്നി ഓപ്പറേറ്റിങ്ങ് സ്റ്റേഷന്‍ നിര്‍ത്തലാക്കി പത്തനാപുരം ഓപ്പറേറ്റിങ്ങ് സ്റ്റേഷനില്‍ നിന്നും ബസുകള്‍ ഷെഡ്യൂള്‍ ചെയ്യുന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു എന്നാണ് അറിയുന്നത് .
3 എണ്ണം തിരുവനന്തപുരം , ഒരു ഫാസ്റ്റ് കേടായി കോട്ടയം ആണ് , വേറെ ഡിപ്പോയിലേക്ക് 3 എണ്ണം 7 ഓര്‍ഡിനറി ബസുകള്‍ ചടയമംഗലംകെ എസ്സ് ആര്‍ ടിസി പാര്‍ക്കിലേക്ക് കൊണ്ട് പോയി . പത്തനംതിട്ട ,പത്തനാപുരം ,റാന്നി , തിരുവല്ല തുടങ്ങി കേരളത്തിലെ മിക്ക ഡിപ്പോയില്‍ നിന്നും ബസുകള്‍ വെട്ടികുറച്ചു . റാന്നി ഓപ്പറേറ്റിങ്ങ് സ്റ്റേഷന്‍ നിര്‍ത്തലാക്കി പത്തനംതിട്ടയില്‍ നിന്നും ബസുകള്‍ ഷെഡ്യൂള്‍ ചെയ്യുന്ന നിലയിലേക്കും മാറിയേക്കും . ആര്യങ്കാവ് ബസ്സ് ഓപ്പറേറ്റിങ്ങ് സ്റ്റേഷന്‍ പുനലൂര്‍ കേന്ദ്രീകരിച്ചും മാറിയേക്കും .
കോന്നി കെ എസ്സ് ആര്‍ ടി സി ഡിപ്പോയില്‍ അറുപതോളം ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട് . 18 ബസുകള്‍ കോന്നി ഡിപ്പോയുടെ ഭാഗമായിരുന്നു . കോന്നിയില്‍ നാരായണപുരം ചന്തയോട് ചേര്‍ന്ന് കെ എസ് ആര്‍ ടി സി ബസ്സ് ഡിപ്പോയുടെ നിര്‍മ്മാണവും നിലച്ച നിലയിലാണ് .വിവിധ ഇടങ്ങളിലെ ഓപ്പറേറ്റിങ്ങ് സ്റ്റേഷനുകള്‍ നിര്‍ത്തലാക്കുന്നതോടെ വലിയ സാമ്പത്തിക ലാഭമാണ് കെ എസ്സ് ആര്‍ ടി സി ആലോചിക്കുന്നത് .
മലയോര മേഖലയായ കോന്നിയിലെ യാത്രാക്ലേശം പരിഹരിക്കാന്‍ എല്ലാ റൂട്ടിലും കെ എസ് ആര്‍ ടി സി ബസുകള്‍ സര്‍വീസ് നടത്തണം എന്നുള്ള നീക്കം നേരത്തെ ഉണ്ടായിരുന്നു . കരിമാന്‍തോട് കെ എസ്സ് ആര്‍ ടി സി ബസുകള്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്നില്ല . ബസുകള്‍ ഡിപ്പോയില്‍ നിന്നും കൊണ്ടുപോയിട്ടും ജനപ്രതിനിധികള്‍ ആരും തന്നെ അറിഞ്ഞ മട്ടില്ല .
മനോജ് പുളിവേലില്‍ @ചീഫ് റിപ്പോര്‍ട്ടര്‍ കോന്നി വാര്‍ത്ത ഡോട്ട് കോം