Trending Now

പ്രണയഗാനങ്ങളുടെ ശിൽപ്പി പൂവച്ചൽ ഖാദർ (72) അന്തരിച്ചു

പ്രണയഗാനങ്ങളുടെ ശിൽപ്പി പൂവച്ചൽ ഖാദർ (72) അന്തരിച്ചു

സലിം പി. ചാക്കോ @ചീഫ് റിപ്പോര്‍ട്ടര്‍ 

konnivartha.com : പ്രണയഗാനങ്ങളുടെ ശിൽപ്പി പൂവച്ചൽ ഖാദർ (72) അന്തരിച്ചു കോവിഡ് ബാധയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്നു. സംസ്കാരം ഇന്ന് പൂവച്ചൽ ജുമാ മസ്ജിദിൽ നടക്കും.

 

പ്രണയഗാനങ്ങളുടെ ശിൽപ്പി പൂവച്ചൽ ഖാദർ (72) അന്തരിച്ചു കോവിഡ് ബാധയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്നു. സംസ്കാരം ഇന്ന് പൂവച്ചൽ ജുമാ മസ്ജിദിൽ നടക്കും.

മുന്നൂറിലേറെ ചിത്രങ്ങള്‍ക്ക് 1200ലേറെ ജീവനുള്ള പാട്ടുകള്‍ സമ്മാനിച്ച പൂവച്ചല്‍ ഖാദര്‍ എന്നും മലയാളികളുടെ മനസില്‍ തങ്ങി നില്‍ക്കുന്ന ഒരുപിടി മധുരമുള്ള പാട്ടുകള്‍ നല്‍കിയിട്ടുണ്ട്. നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍…, അനുരാഗിണീ ഇതാ എന്‍…, ഏതോ ജന്മകല്‍പനയില്‍, പൂ…മാനമേ.., തുടങ്ങി മലയാളികള്‍ക്കായി പൂവച്ചല്‍ ഖാദര്‍ എഴുതി അനശ്വരമാക്കിയ വരികള്‍ നിരവധിയാണ്.

1948 ഡിസംബര്‍ 25ന് തിരുവനന്തപുരത്തെ കാട്ടാക്കടയ്ക്ക് അടുത്ത് അബൂക്കര്‍ പിള്ളയുടെയും റാബിയത്തുല്‍ അദബിയ ബീവിയുടെയും മകനായി ജനിച്ച പൂവച്ചല്‍ ഖാദര്‍ 1972ലാണ് മലയാള ചലച്ചിത്ര ഗാനരംഗത്തേക്ക് ചുവടുവയ്ക്കുന്നത്.

ഭാര്യ: ആമിന. മക്കൾ: തുഷാര ,പ്രസൂന .

പുവച്ചൽ ഖാദറിന്റെ ചില സൂപ്പർ ഹിറ്റ് ഗാനങ്ങൾ….
1. ശരറാന്തൽ തിരി താണു ( കായലും കയറും)
2. അനുരാഗിണി(ഒരു കുടക്കീഴിൽ)
3. ഏതോ ജന്മ കൽപനയിൽ(പാളങ്ങൾ)
4. ചിത്തിര തോണിയിൽ( കായലും കയറും)
5.പൂമാനമേ(നിറക്കൂട്ട്
6.ഇത്തിരി നാണം(തമ്മിൽ തമ്മിൽ )
7. മന്ദാര ചെപ്പുണ്ടോ( ദശരഥം)
8. നാഥാ നീ വരു(ചാമരം)
9.പൊൻവീണേ(താളവട്ടം)
10. മൗനമേ നിറയും( തകര)


SIGMA MOVIE ARCHIVE–VAKAYAR-9846702830

error: Content is protected !!