സംസ്ഥാന സർക്കാർ വിദ്യാർത്ഥികൾക്ക് കൂടുതൽ പഠനസൗകര്യം ഒരുക്കണം : ചാണ്ടി ഉമ്മൻ.
konnivartha.com : സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസത്തിന് കൂടുതൽ സൗകര്യം ഒരുക്കണമെന്ന് ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു.
രാജീവ്ഗാന്ധി ചാരിറ്റബിൾ ഫോറം മൈലപ്രാ ഓൺ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് കൈത്താങ്ങ് പദ്ധതിയിലൂടെ സ്മാർട്ട് ഫോൺ നൽകുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്ത് വിവിധ സന്നദ്ധ സംഘടനകളാണ് സ്മാർട് ഫോൺ നൽകുന്നതുൾപ്പടെയുള്ള പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഫോറം ചെയർമാൻ ജോഷ്വാ മാത്യു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.ഫോറം കൺവീനർ സലിം പി. ചാക്കോ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായഎലിസബത്ത് അബു, എൻ. സി. മനോജ്, മണ്ഡലം പ്രസിഡന്റ് മാത്യു തോമസ്, ജോ.കൺവീനറൻമാരായ ജോർജ്ജ് യോഹന്നാൻ, ജോബി മണ്ണാറാക്കുളത്തി, യൂത്ത് കോൺഗ്രസ്സ് മേക്കൊഴൂർ യൂണിറ്റ് പ്രസിഡന്റ് ബിന്ദു ബിനു , ട്രഷറാർ ഷാജി ജോർജ്ജ് തുടങ്ങിയവർ പ്രസംഗിച്ചു.