Trending Now

അരുവാപ്പുലം ഹരിത കർമ്മ സേനയുടെ പണപിരിവിനെതിരെ പ്രതിഷേധം

അരുവാപ്പുലം ഹരിത കർമ്മ സേനയുടെ പണപിരിവിനെതിരെ പ്രതിഷേധം

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് അടച്ചുപൂട്ടൽ മൂലം സാമ്പത്തികമായി കൂടുംബജീവിതങ്ങൾ ബുദ്ധിമുട്ടുമ്പോൾ അരുവാപ്പുലംമേഖലയില്‍ ഹരിത കർമ്മ സേന നിർബന്ധിത പണപിരിവ് നടത്തുന്നതിനെതിരെ പ്രതിഷേധം ശക്തം.

പഞ്ചായത്തിലെ വീടുകളിൽ പ്ലാസ്റ്റിക് മാലിന്യം അടക്കം ശേഖരിക്കുന്നതിന് വേണ്ടിയാണ് ഹരിത കർമ്മ സേനയ്ക്ക് രൂപം നൽകിയിരിക്കുന്നത്.എന്നാൽ കഴിഞ്ഞ രണ്ട് വർഷക്കാലമായി കൊവിഡ് മൂലം ജനങ്ങൾ ബുദ്ധിമുട്ടുമ്പോഴും കഴിഞ്ഞ നാൽപ്പത്തഞ്ച് ദിവസത്തെ അടച്ചിടൽ മൂലവും ജനജീവിതം താറുമാറായ അവസ്ഥയിലുമാണ് ഹരിത കർമ്മസേന ഇത്തരത്തിൽ പണപ്പിരിവിനായി രംഗത്ത് എത്തിയിരിക്കുന്നത് എന്നാണ് പൊതുജന ആക്ഷേപം .

കൊവിഡ് മൂലം പലരുടേയും തൊഴിൽ നഷ്ടമായ സാഹചര്യത്തിൽ വീടുകൾ തോറും കയറി ഇറങ്ങി മാലിന്യം ശേഖരിച്ചാലും ഇല്ലെങ്കിലും അൻപത് രൂപ വീതം നൽകണമെന്നാണ് സേന ആവശ്യപ്പെട്ടിരിക്കുന്നത്.കൊവിഡ് മൂലം പലർക്കും തൊഴിൽ നഷ്ടമായ സാഹചര്യത്തിൽ പത്ത് രൂപ പോലും നൽകുവാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ജനങ്ങൾ പറയുന്നു. ഈ മഹാമാരികാലത്ത് ജനങ്ങളെ സഹായിക്കുവാൻ എല്ലാവരും രംഗത്ത് വന്ന സാഹചര്യത്തിൽ ഹരിത കർമ്മ സേനയുടെ ഈ ജനദ്രോഹ നടപടി വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.ഹരിത കര്‍മ്മ സേനയുടെ പണപ്പിരിവ് പഞ്ചായത്ത് ഇടപെട്ട് ഉടന്‍ അവസാനിപ്പികണം എന്നാണ് ജനകീയ ആവശ്യം.

മനോജ് പുളിവേലില്‍ /ചീഫ് റിപ്പോര്‍ട്ടര്‍