കോന്നി വാര്‍ത്ത ഡോട്ട് കോം : പയ്യനാമണ്ണ് മൂന്നു മുക്ക് ഭാഗത്തു കോന്നി എക്സ്സൈസ് റേഞ്ച് നടത്തിയ പരിശോധനയിൽ കന്നാസുകളിലും, പാത്രങ്ങളിലുമായി സൂക്ഷിച്ചു വന്നിരുന്ന 720 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും കണ്ടെത്തി കേസ് രജിസ്റ്റർ ചെയ്തു.
എക്സ്സൈസ് ഇന്റലിജിൻസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് പരിശോധന നടത്തിയത്. മൂന്നു മുക്ക് എന്ന സ്ഥലത്തുള്ള തോടിന്റെ അരികിൽ കുറ്റി കാടുകൾക്കിടയിൽ ആണ് കോട സൂക്ഷിച്ചു വന്നിരുന്നത്. ടി കേസിലെ പ്രതികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കോന്നി എക്സ്സൈസ് റേഞ്ച് അസി. എക്സ്സൈസ് ഇൻസ്‌പെക്ടർ എ. ഷെമീറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവെന്റിവ് ഓഫീസർമാരായ മുഹമ്മദ്ലി ജിന്ന, സുരേഷ് റ്റി. എസ്, സിവിൽ എക്സ്സൈസ് ഓഫീസർമാരായ ഷെഹീൻ, ആസിഫ് സലിം, മഹേഷ് എന്നിവരും പങ്കെടുത്തു