Trending Now

പി.എൻ. പണിക്കർ അനുസ്മരണം വിവിധയിടങ്ങളില്‍ സംഘടിപ്പിച്ചു

പി.എൻ. പണിക്കർ അനുസ്മരണം വിവിധയിടങ്ങളില്‍ സംഘടിപ്പിച്ചു

കോന്നി പബ്ലിക് ലൈബ്രറിയില്‍ വായന പക്ഷാചാരണം നടന്നു

കോന്നി വാര്‍ത്താ ഡോട്ട് കോം : കോന്നി പബ്ലിക് ലൈബ്രറി വായന പക്ഷാചരണത്തിന്റെ ഭാഗമായി അനശ്വര പ്രതിഭ സത്യനെയും കോന്നിയൂർ ഭാസിനെയും അനുസ്മരിച്ചു. കോന്നി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ.പേരൂർ സുനിൽ ഉദ്ഘാടനം ചെയ്തു.

അദ്ധ്യാപകൻ സുരേഷ് കുമാർ സത്യൻ അനുസ്മരണവും അയ്യപ്പദാസ്. പി കോന്നിയൂർ ഭാസ് അനുസ്മരണവും നടത്തി. സലിൽ വയലത്തല അധ്യക്ഷത വഹിച്ചു.എൻ എസ് മുരളി മോഹൻ, എസ് കൃഷ്ണ കുമാർ, ശ്യാംഏനാത്ത്,റെജി മലയാലപ്പുഴ, എന്നിവർ സംസാരിച്ചു

രാജീവ് ഗാന്ധി ചാരിറ്റബിൾ ഫോറം

കോന്നി വാര്‍ത്ത ഡോട്ട് കോം : വരും തലമുറയിലൂടെ വായനയുടെ ശക്തി സമൂഹത്തിൽ ഊട്ടിയുറപ്പിക്കാൻ കഴിയണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി എലിസബേത്ത് അബു പറഞ്ഞു.

രാജീവ് ഗാന്ധി ചാരിറ്റബിൾ ഫോറം മൈലപ്രായുടെ ആഭിമുഖ്യത്തിൽ നടന്ന പി.എൻ. പണിക്കർ അനുസ്മരണം സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടന്ററി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു എലിസബേത്ത് അബു.

 

രാജീവ്ഗാന്ധിയുടെ പേരിലുള്ള മികച്ച വായനാശീലമുള്ള വിദ്യാർത്ഥിയ്ക്കുള്ള ആദ്യ അവാർഡ് മൈലപ്രാ സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടന്റി സ്കുളിലെ ഒൻപതാം വിദ്യാർത്ഥിനി ഗൗരിനന്ദ എസിന് ചടങ്ങിൽ എലിസബേത്ത് അബു നൽകി .ഫോറം വൈസ് ചെയർമാൻ തോമസ് ഏബ്രഹാം ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

കൺവീനർ സലിം പി. ചാക്കോ, കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് മാത്യു തോമസ് , ഹെഡ്മാസ്റ്റർ ചെറിയാൻ സി.റ്റി ,സ്റ്റാഫ് സെക്രട്ടറി ഫാ .ജോർജ്ജ് വർഗ്ഗീസ്, ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശോശാമ്മ ജോൺസൺ , ഗൗരിനന്ദ എസ് , ബിന്ദു ബിനു ,ജോർജ്ജ് യോഹന്നാൻ ,
ലിബു മാത്യു, സജി വർഗ്ഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!