Trending Now

കാട്ടാനയടിച്ച് കൊന്ന കൊക്കാത്തോട് നിവാസിയുടെ മൃതദേഹം കണ്ടെത്തി

വനത്തില്‍ ആനയടിച്ച് കൊന്ന കൊക്കാത്തോട് നിവാസിയുടെ മൃതദേഹം കണ്ടെത്തി

കോന്നി വാര്‍ത്ത ഡോട്ട് കോം :വനത്തില്‍ വെച്ച് കാട്ടാന അടിച്ച് കൊന്ന കൊക്കാത്തോട് നിവാസിയുടെ മൃതദേഹം കണ്ടെത്തി . കഴിഞ്ഞ ദിവസം ആദിവാസികള്‍ക്ക് ഒപ്പം വന വിഭവം ശേഖരിക്കാന്‍ കൊക്കാത്തോട് കുറിച്ചി വന മേഖലയില്‍ പോയ കൊക്കാത്തോട് നെല്ലിക്കാപ്പാറ ചരുവ് കാലായില്‍ വി വി ഷാജി (50 )യെയാണ് കാട്ടാന അടിച്ച് കൊന്നത് .

കൊക്കാത്തോട് കുറിച്ചി നിന്നും ഏതാനും കിലോമീറ്റര്‍ ഉള്ളില്‍ വടശ്ശേരിക്കര വനം റെയിഞ്ച് ഭാഗമായ ഗുരുനാഥന്‍ മണ്ണ് ഫോറസ്റ്റ് സ്റ്റേഷനിലെ ചെളി കല്ലാര്‍ വനത്തില്‍ നിന്നുമാണ് മൃതദേഹം ലഭിച്ചത് . ഇന്നലെ ഉച്ചയോടെ ആണ് ഷാജി കാട്ടാനയുടെ ആക്രമണത്തിന് വിധേയനായത് .
ചെളി കല്ലാര്‍ ഭാഗത്ത് വെച്ചു കാട്ടാനയുടെ മുന്നില്‍പ്പെടുകയായിരുന്നു.കൂടെയുള്ള ആദിവാസികള്‍ ഓടി മാറി . www.konnivartha.com


കാട്ടാന ഷാജിയെ അടിച്ച് കൊല്ലുകയായിരുന്നു എന്നാണ് ആദിവാസികള്‍ തിരികെ കൊക്കാത്തോട്ടില്‍ എത്തി അറിയിച്ചത് . കാട്ടില്‍ കനത്ത മഴയായതിനാല്‍ ഇന്ന് രാവിലെ 9 മണിയോടെ കോന്നി വന പാലകരും പോലീസും വനത്തിലേക്ക് യാത്ര തിരിക്കുകയും ഉച്ചയോടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു . മൃതദേഹവുമായി വനപാലക സംഘം നാട്ടിലേക്ക് തിരിച്ചു .
കൊക്കാത്തോട്ടില്‍ രണ്ടു വര്‍ഷം മുന്നേ ഒരാളെ കടുവ പിടിച്ചിരുന്നു .