മുട്ടയ്ക്ക് ഉള്ളില്‍ മുട്ട : മുട്ടയിട്ട കോഴി ചത്തു
കോന്നി വാര്‍ത്ത ഡോട്ട് കോം :പത്തനംതിട്ട കടമ്മനിട്ട ആറാട്ടുപുഴയിൽ വീട്ടിൽ ബീന ജോയി വളർത്തിയ പിടക്കോഴി എന്നത്തേയും പോലെ ഇന്ന് രാവിലെയും മുട്ട ഇട്ടു. പക്ഷെ മുട്ടയ്ക്ക് സാധാരണ മുട്ടയേക്കാൾ വലിപ്പം. ഈ മുട്ട ഇട്ട ശേഷം അഞ്ചു മിനിറ്റിനുള്ളില്‍ കോഴി തളർന്നു വീണു ചത്തു .
ആദ്യമായാണ് ഇത്രയും വലിപ്പ കൂടുതൽ ഉള്ള മുട്ട കോഴി ഇടുന്നത് . ഈ മുട്ട വീട്ടുകാർ പൊട്ടിച്ചു നോക്കിയപ്പോൾ അതിനകത്ത് വീണ്ടും തോടോടു കൂടിയ മറ്റൊരു മുട്ട കണ്ടു .
ഒരു മുട്ടക്കകത്ത് രണ്ടു മഞ്ഞക്കരു വരുന്നത് സ്വാഭാവികം ആണെങ്കിലും വലിയ മുട്ടയ്ക്ക് ഉള്ളില്‍ ചെറിയ മുട്ട തോടോടെ കണ്ടത് വീട്ടുകാരിലും നാട്ടുകാരിലും പുതിയ അനുഭവമാണ് . ഈ “പ്രതിഭാസത്തിന്‍റെ ” കാരണം അറിയുവാന്‍ വീട്ടുകാര്‍ സോഷ്യല്‍ മീഡിയായില്‍ ചിത്രം സഹിതം അനുഭവം പങ്ക് വെച്ചു . കോന്നി വാര്‍ത്ത ഡോട്ട് കോമിന് ചിത്രം അയച്ചു തരികയും ചെയ്തു .