പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍
കോന്നി വാര്‍ത്ത ഡോട്ട് കോം : മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7 (പൂര്‍ണമായും), തോട്ടപ്പുഴശേരി പഞ്ചായത്ത് വാര്‍ഡ് 5 (നിരവില്‍ തൈവച്ചതില്‍ പടി മുതല്‍ ഓറേത്ത് പടി വരെ), കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (നെടുംപാറ കോളനി), വാര്‍ഡ് 12 (കരിമ്പിന് പടി മുതല്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി കുരിശടി വരെ), കുന്നന്താനം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 4 (കാരയ്ക്കാട് കോളനി), വാര്‍ഡ് 5 (പുന്നമണ്‍ കോളനി) എന്നീ പ്രദേശങ്ങളില്‍ ജൂണ്‍ 12 മുതല്‍ 19 വരെ കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി ടി.എല്‍. റെഡ്ഡി പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിക്കാത്തപക്ഷം മറ്റൊരു ഉത്തരവ് കൂടാതെ നിയന്ത്രണങ്ങള്‍ ജൂണ്‍ 19ന് അവസാനിക്കും.