Trending Now

പത്തനംതിട്ട ജില്ലയില്‍ അതിഥിതൊഴിലാളികള്‍ക്ക് കൂടുതല്‍ ഡിസിസികള്‍ ആരംഭിക്കും

പത്തനംതിട്ട ജില്ലയില്‍ അതിഥിതൊഴിലാളികള്‍ക്ക് കൂടുതല്‍ ഡിസിസികള്‍ ആരംഭിക്കും

കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ കോവിഡ് പോസിറ്റീവാകുന്ന അതിഥി തൊഴിലാളികള്‍ക്കായി ഇലന്തൂര്‍, പന്തളം, മല്ലപ്പള്ളി, കോന്നി, റാന്നി, കോയിപ്രം, അടൂര്‍ എന്നിവിടങ്ങളില്‍ ഡൊമിസിലറി കെയര്‍ സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇതിന് മുന്നോടിയായി ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.

ജില്ലാ ഭരണകേന്ദ്രം, ബ്ലോക്ക് പഞ്ചായത്ത്, ഹെല്‍ത്ത് വിഭാഗം, ജില്ലാ ലേബര്‍ വിഭാഗം എന്നിവരുടെ മേല്‍നോട്ടത്തിലാണ് അതിഥി തൊഴിലാളികള്‍ക്കുള്ള ഡൊമിസിലറി കെയര്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുക. ഈ സെന്ററുകളില്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരെ നോഡല്‍ ഓഫീസര്‍മാരായി നിയമിച്ചു. അതത് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സെന്ററുകളിലേക്കു ഭക്ഷണം ഉള്‍പ്പെടെ ജനകീയ ഭക്ഷണശാലകളാണു നല്‍കുക.

ഇലന്തൂര്‍, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലായി അതിഥി തൊഴിലാളികള്‍ക്കുള്ള ഡൊമിസിലറി കെയര്‍ സെന്ററുകള്‍ ഇന്ന്(ജൂണ്‍ 10 വ്യാഴം) പ്രവര്‍ത്തനം ആരംഭിക്കും. ഇലന്തൂരില്‍ 40 പേര്‍ക്കുള്ള കിടക്കകളാണ് ഒരുക്കിയിട്ടുള്ളത്. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ഡൊമിസിലറി കെയര്‍ സെന്ററില്‍ 23 കിടക്കകളാണ് ഒരുക്കിയിട്ടുള്ളത്. പുളിക്കീഴ്, റാന്നി എന്നിവിടങ്ങളില്‍ നാളെ( ജൂണ്‍ 11 വെള്ളി) ഡൊമിസിലറി കെയര്‍സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിക്കും.

ഇലന്തൂര്‍ സെന്റ് തോമസ് കോളജ് വനിതാ ഹോസ്റ്റല്‍, പന്തളം കുളനട പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മല്ലപ്പള്ളി കീഴ്‌വായ്പൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കോന്നി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, റാന്നി വടശേരിക്കര മാര്‍ത്തോമാ ബി.എഡ് കോളജ്, കോയിപ്പുറം ഇരവിപേരൂര്‍ ലൈഫ് കെയര്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലാണ് ഡൊമിസിലറി കെയര്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. അടൂര്‍ ഡൊമിസിലറി കെയര്‍ സെന്ററിന്റെ പ്രവര്‍ത്തനവും സെന്റര്‍ ലഭ്യമാകുന്ന മുറയ്ക്ക് വേഗത്തില്‍ ആരംഭിക്കാനും യോഗത്തില്‍ തീരുമാനമായി.

അതിഥി തൊഴിലാളികളില്‍ 118 പേരാണു നിലവില്‍ കോവിഡ് ബാധിതരായി ജില്ലയില്‍ ചികിത്സയിലുള്ളത്. ജില്ലാ ലേബര്‍ ഓഫീസിന്റെ നേതൃത്വത്തില്‍ അതിഥിതൊഴിലാളികള്‍ക്കായി 24 മണിക്കൂറും കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, എ.ഡി.സി, ജില്ലാ ലേബര്‍ ഓഫീസര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

പത്തനംതിട്ട നഗരസഭയുടെ ആഭിമുഖ്യത്തില്‍ ശുചീകരണ വിഭാഗം തൊഴിലാളികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭയില്‍ പ്രവര്‍ത്തിക്കുന്ന വയോമിത്രം മെഡിക്കല്‍ വിഭാഗമാണ് ക്യാമ്പ് നടത്തിയത്ത്. നഗരസഭയില്‍ നടന്ന ക്യാമ്പ് ആര്യോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെറി അലക്‌സ് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ സുമേഷ് ബാബു, മെഡിക്കല്‍ ഓഫീസര്‍ ഡോ.റിതു റെയ്ച്ചല്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബിനു ജോര്‍ജ്, രാജീവ്, സുജിത, ജെ.പി.എച്ച്.എന്‍ ഗംഗാദേവി പിള്ള, സ്റ്റാഫ് നഴ്‌സ് കെ.എസ് ഷീജ, നിഷ ബീഗം, കോ ഓര്‍ഡിനേറ്റര്‍ പ്രേമ ദിവാകരന്‍ എന്നിവര്‍ പങ്കെടുത്തു.